in , ,

പാറമട അപകടം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ

തിരുവനന്തപുരം: ഇന്ന് രാവിലെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കളക്ടര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പാറശ്ശാലയിലെ (Parasalla) അനധികൃത പാറമട (quarry) ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരണമടഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴ്ച്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്ക് മാറ്റി.

കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന പാറമടയുടെ പ്രവർത്തനത്തിനെതിരെ നേരത്തെ പലതവണ നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടിരുന്നു.

പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം അടര്‍ന്ന് വീണതിനെ തുടർന്നാണ് മണ്ണുമാന്തി യന്ത്രം ഓടിക്കുന്ന ആൾ ഉൾപ്പെടെയുള്ള രണ്ടു തൊഴിലാളികൾ മരണമടഞ്ഞത്. അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും പാറമടയില്‍ ഒരുക്കിയിരുന്നില്ല എന്നും ആരോപണമുണ്ട്.

പരിക്കേറ്റതിനെ തുടർന്ന് ഏഴ് തൊഴിലാളികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ മാരായമുട്ടം സ്വദേശി സുധിന്‍ (23), വെള്ളറട സ്വദേശി അജി എന്നിവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് മുപ്പതോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നു.

പാറക്കല്ലുകള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായിരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍