in ,

മന്ത്രിമാര്‍ ആഴ്ച്ചയില്‍ 5 ദിവസം തലസ്​ഥാനത്ത്​ ഉണ്ടാകണം; താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് കര്‍ശന നിര്‍ദേശം നൽകി. വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ക്വാറം ( quorum ) തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ  അത്യപൂർവ സംഭവത്തെ തുടർന്നാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച ക്വാറം തികയാത്തതു മൂലം മാറ്റി വച്ച പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് നടന്നു. മന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ തീരുമാനമെടുക്കാനാകാതെ വന്ന ഓര്‍ഡിനന്‍സുകൾ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് പരിഗണിച്ചു.

കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാൻ തീരുമാനമായി.

വെള്ളിയാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാര്‍ മാത്രമാണ് പങ്കെടുത്തത്. 19 അംഗമന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനെ തുടർന്ന് ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവച്ചിരുന്നു.

നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വെള്ളിയാഴ്ച വീണ്ടും യോഗം ചേരാനായി നിശ്ചയിച്ചത്. എന്നാൽ അപ്പോഴേക്കും മിക്ക മന്ത്രിമാരും മുന്‍കൂട്ടി പരിപാടികള്‍ നിശ്ചയിച്ച്‌ കഴിഞ്ഞിരുന്നു.

പൊതുപരിപാടികളില്‍ പങ്കെടുക്കാനും മറ്റുമായി 12 മന്ത്രിമാര്‍ മന്ത്രിസഭായോഗം ഉപേക്ഷിച്ചത് വിവാദമായതിനെ തുടർന്ന് യോഗത്തില്‍ പങ്കെടുക്കില്ലെന്ന വിവരം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉൾപ്പെടെയുള്ള ചില മന്ത്രിമാർ വിശദീകരണം നൽകിയിരുന്നു.

എന്നാൽ ക്വാറം തികയാത്തതിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം പിരിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അധികാരമേറ്റ സമയത്തും മുഖ്യമന്ത്രി നല്‍കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

ദേശീയ വാഴ മഹോത്സവം: സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും നടന്നു

Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 

ഗൗരി നേഹയുടെ പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടി