Movie prime

രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചു

വയനാട്: കോണ്ഗ്രസ് അധ്യക്ഷന് രാഹുല്ഗാന്ധി ഇന്ന് വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയായി നാമനിര്ദേശ പത്രിക സമര്പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. രാഹുലിനോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി, കോണ്ഗ്രസ് നേതാക്കള് എന്നിവര് ഉണ്ടായിരുന്നു. അമേഠിക്ക് പുറമെ രണ്ടാമത്തെ മണ്ഡലമായാണ് വയനാടിനെ രാഹുല് ഗാന്ധി തെരഞ്ഞെടുത്തത്. ബുധനാഴ്ച രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും ഇന്ന് രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര് മാര്ഗം കല്പ്പറ്റ എസ്കെഎംജെ സ്കൂള് മൈതാനത്തെത്തിയത്. തുടര്ന്ന് നാമനിര്ദേശ പത്രിക സമര്പ്പിക്കാനായി More
 
രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചു

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്.

രാഹുലിനോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഉണ്ടായിരുന്നു. അമേഠിക്ക് പുറമെ രണ്ടാമത്തെ മണ്ഡലമായാണ് വയനാടിനെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്.

ബുധനാഴ്ച രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും ഇന്ന് രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തി.

തുറന്ന ജീപ്പില്‍ കളക്ടറേറ്റിലേക്ക് പോകുന്ന വഴി, വാഹനത്തില്‍ നിന്നും ഇറങ്ങി ആളുകളുടെ അടുത്തെത്തി ഷേക്ക് ഹാന്‍ഡ് കൊടുത്ത് പ്രവര്‍ത്തകരിൽ ആവേശം നിറയ്ക്കാനും രാഹുല്‍ മറന്നില്ല . രാഹുല്‍ ജനങ്ങളുടെ അടുത്തേക്ക് എത്തിയതോടെ സുരക്ഷ ഒരുക്കാന്‍ പൊലീസും ബുദ്ധിമുട്ടി.