Rahul Gandhi, AICC, president, Sonia, takes charge, Congress President,  Cong President Rahul Gandhi ,PM Modi, India , party's central poll authority ,Certificate of Election , top post.,mother, Indira gandhi, 
in ,

എഐസിസി അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

ന്യൂഡൽഹി: 132 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ (AICC) 19 വര്‍ഷത്തിന് ശേഷം അദ്ധ്യക്ഷ കൈമാറ്റം നടന്നു. സോണിയ ഗാന്ധിയുടെ പിൻഗാമിയായി രാഹുല്‍ ഗാന്ധി (Rahul Gandhi) എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറി. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ ഗാന്ധി.

നെഹ്റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ അധ്യക്ഷനാണിദ്ദേഹം. രാഹുലിന്റെ മുതുമുത്തച്ഛന്‍ മോത്തിലാല്‍ നെഹ്റുവാണ് നെഹ്റുകുടുംബത്തില്‍ നിന്ന് ആദ്യമായി കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ എത്തിയത്.

1947-നുശേഷം 38 വര്‍ഷം ഗാന്ധി-നെഹ്റു കുടുംബത്തിനായിരുന്നു പാര്‍ട്ടിയുടെ നേതൃപദവി. ജവഹര്‍ലാല്‍ നെഹ്റു മൂന്നു വര്‍ഷവും, ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും എട്ടു വര്‍ഷം വീതവും നേതൃപദവി അലങ്കരിച്ചിരുന്നു.

1998-ലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി സ്ഥാനമേറ്റത്. മുതുമുത്തച്ഛനും മുത്തച്ഛനും അമ്മൂമ്മയും മാതാപിതാക്കളും കൈകാര്യം ചെയ്തിരുന്ന നേതൃപദവിയിലേക്കുള്ള രാഹുലിന്റെ പ്രവേശനം വളരെ ആവേശപൂർവ്വമാണ് അണികൾ സ്വാഗതം ചെയ്യുന്നത്.

ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. സോണിയ ഗാന്ധി വിടവാങ്ങൽ പ്രസംഗം നടത്തി. രാജ്യത്ത് മാറ്റത്തിന് വഴി തെളിക്കാൻ രാഹുലിന് കഴിയുമെന്ന് അവർ പ്രത്യാശിച്ചു.

ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നതായും ഭയത്തിന്‍റെ പരിസ്ഥിതിയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. രാഷ്ട്രീയത്തില്‍ എത്തിയശേഷം രാഹുല്‍ നേരിട്ട വ്യക്തിഹത്യകള്‍ അദ്ദേഹത്തെ കരുത്തനാക്കി മാറ്റിയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

സോണിയയെ തുടർന്ന് രാഹുൽ ഗാന്ധി തന്റെ നയങ്ങളെ പറ്റിയും ഭാവി പരിപാടികളെ പറ്റിയും പ്രസംഗിച്ചു. ബി.ജെ.പി സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.

മോദി സര്‍ക്കാരിന്റെ ഭരണം ഇന്ത്യയെ പിന്നോട്ടടിക്കുകയാണെന്നും വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ ഭക്ഷണത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് തകരുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റേത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്നും, ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

banned pesticides, Kerala, paddy, farmers, Palakkad, Kuttanadu, paddy fields, diseases, deadly pesticides, recommended, ban, ignorance, committee, stockholm convention

കേരളത്തിലെ നെല്ലറകളിലും നിരോധിത കീടനാശിനികൾ

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും