in

5 കോടി ദരിദ്ര കുടുംബങ്ങൾക്ക് കുറഞ്ഞ വരുമാന പദ്ധതി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി 

ന്യൂഡൽഹി : യു പി എ സർക്കാരിന്റെ കാലത്തെ  ജനപ്രിയ പദ്ധതികളിൽ ഒന്നായ തൊഴിലുറപ്പു പോലെ കുറഞ്ഞ വരുമാനം ഉറപ്പു നൽകുന്ന മറ്റൊരു  പദ്ധതിയുടെ  പ്രഖ്യാപനവുമായി കോൺഗ്രസ് പാർട്ടി.

തങ്ങൾ അധികാരത്തിൽ എത്തിയാൽ രാജ്യത്തെ പരമ ദരിദ്രരായ ഇരുപത് ശതമാനം പേർക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയാണ് പ്രഖ്യാപിച്ചത്.  അഞ്ചു കോടി കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും. 72000 രൂപ പ്രതിവർഷം ഓരോ കുടുംബത്തിനും ലഭിക്കും. ന്യായ് എന്നാണ് പദ്ധതി അറിയപ്പെടുക.

രാവിലെ ചേർന്ന  കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു ശേഷം വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ രാഹുൽ ഗാന്ധി വിശദീകരിച്ചു.  

 പാവങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങൾക്കും അതുവഴി കുറഞ്ഞത് 25 കോടി പൗരന്മാർക്കും ഇത് ഗുണം  ചെയ്യും.  പണം നേരിട്ട് ബാങ്ക് എകൗണ്ടിൽ എത്തുകയാണ് ചെയ്യുന്നത്. നടപ്പിലാക്കാൻ കഴിയുന്ന പദ്ധതി എന്ന വിശേഷണത്തോടെയാണ് കോൺഗ്രസ് പ്രസിഡണ്ട് അതേപ്പറ്റി വിശദീകരിച്ചത്. എം ജി എൻ ആർ ഇ ജി എ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചതും ഫലപ്രദമായി നടപ്പിലാക്കിയതും  കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ആയിരുന്നു.കഴിഞ്ഞ നാലഞ്ച് മാസമായി ഇതേപ്പറ്റിയുള്ള പഠനത്തിലായിരുന്നു. 

 കുറഞ്ഞ വരുമാനം ഉറപ്പു നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ന്യായ് എന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു 

 ദാരിദ്ര്യത്തിന് മേലുള്ള അവസാന യുദ്ധത്തിന് തുടക്കമായെന്നും ദാരിദ്ര്യം രാജ്യത്തു നിന്നും തുടച്ചു നീക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നയൻതാരയ്ക്കെതിരെ സെക്സിസ്റ്റ് പരാമർശം, നടൻ രാധാരവിയെ ഡി എം കെയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു  

കുട്ടികളിലെ മസ്തിഷ്‌ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍