രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല നേതാവെന്ന് സ്വന്തം പാർട്ടിയെ ഓർമിപ്പിച്ച് വി ടി ബൽറാം

തിരുവനന്തപുരം: പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും,  പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണയുണ്ടാകണമെന്നും കോൺഗ്രസ് നേതാവ് വി ടി ബൽറാം.  ഇത് ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട് എന്നും എം എൽ എ  കൂടിയായ ബൽറാം പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം തന്റെ ഫെസ്ബൂക്ക് പോസ്റ്റിൽ കുറിച്ചു.

പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല, ബൽറാം പറഞ്ഞു.

രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ് എന്ന് ഓർക്കണമെന്ന് പറഞ്ഞാണ് ബൽറാം പോസ്റ്റ് അവസാനിപ്പിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോദി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ: രമേശ് ചെന്നിത്തല

Malappuram, temple priest, help, Juma Masjid committee,

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ മോഡല്‍ ഹോം