മഴക്കെടുതി: ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം:  മഴക്കെടുതിയില്‍ കേരളത്തിന്റെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം. കേരളത്തിലെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ റിജിജുവാണ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ചത്. 

അതേസയമം മഴക്കെടുതിയില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന് കേന്ദ്ര സംഘം വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് അര്‍ഹമായ സഹായം  നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും. പത്ത് ദിവസത്തിനുള്ളില്‍ വിദഗ്ധ സംഘം സ്ഥിതികള്‍ വിലയിരുത്തും, വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മഴക്കെടുതി  ദുരിതാശ്വാസത്തിനായി 900 കോടി രൂപ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കിരണ്‍ റിജിജുവിനോടൊപ്പം കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി വി എസ് സുനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘കെ.എസ്.ആര്‍.ടി.സി മേഖലാ വിഭജനം: ആശങ്ക അകറ്റണമെന്ന് തമ്പാനൂര്‍ രവി

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ