മഴ ദുരിതം: മോഹൻലാലിൻറെ ഡ്രാമ ട്രെയ്‌ലർ വൈകും 

അഭ്രപാളിയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത് മുതൽ പ്രേക്ഷകർ അമിത പ്രതീക്ഷയിലാണ്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും  ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭ്യമായത്.

ഫാമിലി എന്റെർറ്റൈനെറായ ഡ്രാമയുടെ ട്രെയ്‌ലർ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് വർത്തകളുണ്ടായിരുന്നെങ്കിലും ആരാധകർക്ക് നിരാശയായിരുന്നു ഫലം. സംസ്ഥാനം നേരിടുന്ന കനത്ത മഴയുടെയും ദുരിതങ്ങളുടെയും പശ്ചാത്തലത്തിലാണ് ട്രെയ്‌ലർ മാറ്റി വച്ചതെന്ന് ചിത്രത്തോടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മോഹൽലാൽ, ആശാ ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം  നൽകുന്നതാണെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്ത് കൂടിയായ സംവിധയകാൻ രഞ്ജിത്ത് ആരംഭത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. യു കെ യിൽ ജീവിക്കുന്ന മലയാളിയായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. അരുന്ധതി നാഗ്, സിദ്ദിഖ്, നിരഞജ്, മൈഥിലി,ശാലിൻ സോയ, ടിനി ടോം, ബൈജു എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഡ്രാമയ്ക്ക് സംഗീതം നൽകുന്നത് വിനു തോമസാണ്.

ലിലിപാഡ് മോഷൻ പിക്ചർസ്, വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ,മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാവണപ്രഭു എന്ന ചിത്രത്തിലൂടെ സംവിധായകനായ രഞ്ജിത്ത് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രോത്സവം, റോക്ക് ആൻ റോൾ, സ്പിരിറ്റ്, ലോഹം എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. സംവിധായകന്റെ കുപ്പായമണിയുന്നതിന് മുൻപ് ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെയുള്ള എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ രചിച്ചുകൊണ്ടും രഞ്ജിത്ത് സിനിമയിൽ സജീവമായിരുന്നു.

കേരളം നേരിടുന്ന പ്രതിൽകൂല സാഹചര്യം കണക്കിലെടുത്തു പല മലയാള ചിത്രങ്ങളുടെയും റിലീസ് മാറ്റിവെച്ചുവെന്നാണ് നിലവിൽ സിനിമാ ലോകത്ത് നിന്നും ലഭ്യമാകുന്ന വിവരം. ബിജു മേനോൻ ചിത്രം പടയോട്ടമാണ് ഏറ്റവും അടുത്ത റിലീസ് ചെയ്യാനിരുന്നത്. ഓഗസ്റ്റ് 17 എന്ന റിലീസ് തിയതി മാറ്റിയെങ്കിലും ചിത്രത്തിന്റെ പുതിയ തിയതി നിശ്ചയിച്ചിട്ടില്ല.

ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയനാണ് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന  ഒടിയന്റെ റിലീസ് ഒക്ടോബർ 11നാണ് തീരുമാനിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിർമ്മാതാവ്.

ട്രെയ്‌ലർ പ്രതീക്ഷിച്ച് നിരാശരാകേണ്ടി വന്നെങ്കിലും നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിന്റെ ഡ്രാമയിൽ കടുത്ത പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. മാസ്സ് ആക്ഷൻ രംഗങ്ങളും തീ പാറുന്ന സംഭാഷണങ്ങളുമായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ സംവിധായകൻ രഞ്ജിത്ത് അത്തരം ചിത്രങ്ങളുപേക്ഷിച്ച് തിരക്കഥ, കൈയ്യൊപ്പ്.പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ്, സ്പിരിറ്റ്, ഇന്ത്യൻ റുപ്പീ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളുമായെത്തിയപ്പോഴും പ്രേക്ഷകരിൽ നിന്നും  മികച്ച പ്രതികരമാണ് ലഭിച്ചത്.

പ്രേക്ഷകർ കാത്തിരിക്കുന്ന ഡ്രാമയുടെ ട്രെയ്‌ലർ റിലീസ് തിയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രധാനമന്ത്രി 500 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു

പ്രളയദുരന്തം: വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു