rain, Monsoon, Kerala, landslide , damage, road, blocked, Palakkad, Eranakulam, forest area, Kozhikode, 
in , ,

കനത്ത മഴ: പാലക്കാട് ഉരുള്‍പ്പൊട്ടല്‍; നാശനഷ്‌ടവും ഗതാഗത തടസ്സവും വ്യാപകം

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴ ( heavy rain ) തുടരുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടലുകൾ ഉണ്ടായി.

തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിന്നടുത്ത് വട്ടപ്പാറയില്‍ കല്ലടിക്കോട്, പാലക്കയം മേഖലയില്‍ ഇന്ന് രാവിലെ ഉരുള്‍പൊട്ടി. ഉരുള്‍പ്പൊട്ടലിനെ തുടർന്ന് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

എന്നാൽ കാലവര്‍ഷക്കെടുതിയിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ഭാഗത്ത് അധികൃതർ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയില്‍ ഭൂതത്താന്‍കെട്ട് റോഡ് ഇന്ന് പുലർച്ചെ രണ്ടായി പിളര്‍ന്ന് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക് പറ്റി.

പുലര്‍ച്ചയായതിനാലാണ് വന്‍ ദുരന്തമൊഴിവായതെന്ന് നാട്ടുകാർ അറിയിച്ചു. അവിടേക്കുള്ള ബസ് സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. ഇടമലയാര്‍ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാര്‍ഗ്ഗമായ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അകലെ ജംഗിള്‍ പാര്‍ക്കിന് മുന്നിലുള്ള റോഡാണ് രണ്ടായി പിളര്‍ന്നത്

അതേസമയം പാലക്കാടിനു പുറമെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ കോഴിക്കോട്, ജില്ലകളില്‍ വ്യാപകമായി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചില്‍ പ്രദേശവാസികൾക്ക് ഭീഷണിയായി തുടരുകയാണ്.

സുരക്ഷ മുന്‍ നിര്‍ത്തി ഇവിടെയുള്ള 17 കുടംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ കോടഞ്ചേരി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

അട്ടപ്പാടിയിലെ ഭവാനിപ്പുഴയുടെ തുരുത്തിൽ അകപ്പെട്ട ദമ്പതികളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനിടെ രക്ഷപ്പെടുത്തി. ശിരുവാണി വനമേഖലയോട് ചേർന്ന് മഴ ശക്തമാണ്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. കൂടാതെ കോഴിക്കോടിന്റെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്.

കോതമംഗലം–ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇതോടെ രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം നാട്ടുകാരും ഒറ്റപ്പെട്ടു.

കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളില്‍ നിന്നായി നാല്‍പ്പതിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. രണ്ട് പഞ്ചായത്തുകളിലായി മൂന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനിടെ കനത്തമഴയെ തുടര്‍ന്ന്‌ എറണാകുളം ജില്ലയിലെ നാല്‌ വിദ്യാലയങ്ങള്‍ക്ക്‌ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊയ്‌ക ഗവ. ഹൈസ്‌കൂള്‍, ഇടമലയാര്‍ ജിയുപിഎസ്‌, പ്രതിഭ അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍ വടാട്ടുപാറ, സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍ വടാട്ടുപാറ എന്നീ വിദ്യാലയങ്ങൾക്കാണ്‌ കളക്‌ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്‌.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

private merit seats , MBBS, students, fees, Kerala Govt, BPL, scholarship, NRI, companies, NEET, rank list, poor, income, 

സ്വാശ്രയ മെഡിക്കല്‍: മെറിറ്റ‌് സീറ്റിലെ നിർദ്ധനരുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും

Paravur temples , Ernakulam, Paravur, temples, theft,Kottuvally,,gold, office, CCTV, cash, police, investigation, 

എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച