മഴക്കു ശമനം; കൂടുതല്‍ പേര്‍ വീടുകളിലേക്ക്

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

മലപ്പുറം: ജില്ലയില്‍ കനത്ത മഴ കുറഞ്ഞതോടെ കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇന്നു മാത്രം വിവിധ ക്യാമ്പുകളില്‍ നിന്നായി 2059 പേര്‍ വീടുകളിലേക്കു മടങ്ങി. 28 ക്യാമ്പുകള്‍ ഇതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 127 ആയി.

ഈ ക്യാമ്പുകളില്‍ 8190 കുടംബങ്ങളിലായി 30684 പേരാണ് കഴിയുന്നത്. ഇതില്‍ 11947 പുരുഷന്‍മാരും 12082 സ്ത്രീ കളും 6655 കുട്ടികളുമാണ്.

ഏറനാട് താലൂക്കില്‍ 23 ക്യാമ്പുകളിലായി 5303 പേരും കൊണ്ടോട്ടി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 128 പേരും നിലമ്പൂര്‍ താലൂക്കില്‍ 17 ക്യാമ്പുകളിലായി 1588 പേരും, പെരിന്തല്‍മണ്ണ താലൂക്കില്‍ ഒമ്പത് ക്യാമ്പുകളിലായി 416 പേരും, പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 2983 പേരും തിരൂര്‍ താലൂക്കില്‍ 35 ക്യാമ്പുകളിലായി 9571 പേരും തിരൂരങ്ങാടി താലൂക്കില്‍ 30 ക്യാമ്പുകളിലായി 11111 പേരും താമസിക്കുന്നു. പെരിന്തല്‍മണ്ണ താലൂക്കിലെ എല്ലാ ക്യാമ്പുകളും അവസാനിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മലപ്പുറത്ത് ദ്രുത സേവനം കാഴ്ച്ചവച്ച് സൈന്യം 

പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്