Rajanikanth, fans, 4th day, meet, MGR,politics, entry,  Kamal Hassan, cinema, films, actor, media, speech, Tamilnadu, 
in , ,

രാഷ്ട്രീയത്തിലും സിനിമയിലും ഒന്നും ശാശ്വതമല്ല: രജനികാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോൾ എല്ലാം മാറുമെന്നും പ്രശസ്ത സിനിമാതാരം രജനികാന്ത് ( Rajanikanth ) അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിർണായക പ്രഖ്യാപനം ഞായറാഴ്ച്ച നടത്താനിരിക്കെയാണ് ആരാധക സംഗമത്തിന്റെ നാലാംദിനത്തിൽ നടൻ ഈ പ്രസ്താവന നടത്തിയത്.

പണവും പ്രശസ്തിയും ഉണ്ടെന്ന് കരുതി ആരുടേയും പാദങ്ങളിൽ വീഴരുതെന്നും ദൈവത്തിന്റെയും മാതാപിതാക്കളുടെയും പാദങ്ങളാണ് വണങ്ങേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആരാധക സംഗമത്തിനായി പുറപ്പെടുന്നതിന് മുൻപ് ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്ന് ഒരു മാറ്റം തമിഴ്നാട്ടിൽ സാധ്യമാണോ എന്ന് മാധ്യമങ്ങൾ അദ്ദേഹത്തോട് ആരാഞ്ഞിരുന്നു. എന്നാൽ അതിന് അദ്ദേഹം അപ്പോൾ മറുപടി നൽകിയില്ലെങ്കിലും ആരാധകരെ അഭിസംബോധന ചെയ്യവേ, എല്ലാം മാറുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

ഈ പ്രസ്താവനയെ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി വ്യാഖ്യാനിക്കപ്പെട്ടു. എംജിആറിനെ കുറിച്ചും ആത്മീയ കാര്യങ്ങളെ കുറിച്ചും അദ്ദേഹം പ്രസംഗ വേളയിൽ പരാമർശിച്ചു.

നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാൾക്ക് ആദരവ് നേടിക്കൊടുക്കുന്നതെന്നും എംജിആറിനെ ജനങ്ങൾ ആരാധിക്കാൻ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി നൂറു വർഷങ്ങൾ കഴിഞ്ഞാലും എംജിആർ ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

തന്റെ ആത്മീയതയെ സംബന്ധിച്ച് പരാമർശിക്കവെ അദ്ദേഹം സച്ചിദാനന്ദ സ്വാമി, ദയാനന്ദ സരസ്വതി എന്നിവരെ പറ്റി വിശദമായി സംസാരിച്ചു. സ്വന്തം കുടുംബത്തെ നന്നായി നോക്കണമെന്നും അതിലൂടെയാണ് വ്യക്തികളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി ഓർമ്മിപ്പിച്ചു.

മദ്യം, പുകവലി എന്നീ ദുശ്ശീലങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കണമെന്ന് അദ്ദേഹം ആരാധകരോട് ഉപദേശിച്ചു. അതേസമയം രജനീകാന്ത് സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കലൈജ്ഞാനം അഭിപ്രായപ്പെട്ടു.

കമൽഹാസന് സമൂഹത്തിലെ സമ്പന്നരെ മാത്രമേ ആകർഷിക്കാൻ കഴിയൂ എന്നും എന്നാൽ രജനിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 1978-ൽ ‘ഭൈരവി’ എന്ന കലൈജ്ഞാനത്തിന്റെ ചിത്രത്തിലൂടെയാണ് രജനിയെ ആദ്യമായി നായകനായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ