in

വെള്ളിത്തിര ഇളക്കിമറിച്ച് രജനികാന്തിന്‍റെ പോലീസ് വേഷം: ‘ദര്‍ബാര്‍’ ഹിറ്റിലേക്ക്

തമിഴകത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ ‘തലൈവര്‍’ രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ ഇന്ന് തിയറ്ററുകളില്‍ എത്തി. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ആദ്യദിനം വേള്‍ഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തിലും നൂറില്‍ കൂടുതല്‍ കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

രാവിലെ മുതൽ ഫാൻസ് ഷോ പ്രദർശനം ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. പൊലീസ് വേഷത്തിൽ രജനിയുടെ എനർജി തന്നെയാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്ത് പൊലീസ് വേഷം ചെയ്യുന്നതെന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. വിജയ്‍യുടെ സർക്കാരിനു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാർ. 

ലേഡി സൂപ്പർസ്റ്റാർ നയന്‍‌താരയും നായിക വേഷത്തിലെത്തുന്നു എന്നത് ചിത്രത്തിലുള്ള പ്രതീക്ഷകൂട്ടുന്നു. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവാജി ദി ബോസ്’ എന്നീ രജനി ചിത്രങ്ങളിലും നയന്‍താര അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. ഇരുപത്തിയൊമ്പത് വർഷങ്ങക്ക് ശേഷമാണ് ഒരു രജനി ചിത്രത്തിന് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നത്. 1991ൽ ഇറങ്ങിയ ദളപതിയാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം.

ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്. പൊങ്കൽ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജെടാം ഓർഗാനിക് ഫാർമിംഗിൽ എകദിന ബോധവത്കരണ പരിപാടി

​ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷൃം