Rajasthan ,gold deposits, GSI,  copper, zinc, lead, 11.82 crore tonne ,experts, Banswara , Udaipur, Director General of the Geological Survey of India , N Kutumba Rao, scientists, locations,
in , ,

രാജസ്ഥാനിൽ സ്വർണ്ണമുൾപ്പെടെ വൻ ധാതുനിക്ഷേപം; കണ്ടെത്തലുമായി ജിഎസ്ഐ

ജയ്‌പൂർ: രാജസ്ഥാനിൽ ( Rajasthan ) സ്വർണ്ണമുൾപ്പെടെ ( gold ) വൻ ധാതുശേഖരമുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( GSI ). ഭൂതലത്തിൽ നിന്നും 300 അടി താഴ്ച്ചയിൽ വൻ ധാതു നിക്ഷേപമുള്ളതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ എൻ കുടുംബ റാവു അറിയിച്ചു.

രാജസ്ഥാനിലെ രണ്ട് പട്ടണങ്ങളിലായി 11.48 കോടിയിലേറെ ടൺ സ്വർണ്ണം ഉണ്ടെന്നാണ് ജിയോളജിസ്റ്റുകൾ വെളിപ്പെടുത്തിയത്. ബൻസ്വാര, ഉദയ് പൂർ നഗരങ്ങളിൽ വൻ സ്വർണ്ണ നിക്ഷേപത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടതായി ഗവേഷകർ വെളിപ്പെടുത്തി.

അതേസമയം നിലവിൽ ഇവ ഖനനം ചെയ്തെടുക്കുവാനുള്ള ഉപകരണങ്ങളുടെ അപാകത കടുത്ത വെല്ലുവിളിയാണെന്നും ഇവർ അറിയിച്ചു. പുത്തൻ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണ് തീരുമാനം.

ശിക്കാർ ജില്ലയിലും സ്വർണത്തിന്റെ സാന്നിധ്യത്തെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. നിലവിൽ വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്.

രാജസ്ഥാനിലെ ചില മേഖലകളിൽ നിന്ന് ചെമ്പിന്റെയും സ്വർണ്ണത്തിന്റെയും തരികൾ ലഭ്യമായതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്ന് സ്വർണ്ണത്തിന് പുറമെ ഇവിടെ ലെഡിന്റെയും സിങ്കിന്റെയും സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

രാജ്‌പുര- ദരിബ ഖനികളിൽ നിന്ന് 350 ദശലക്ഷം ടൺ ലെഡും സിങ്കും ഉള്ളതായി സയന്റിസ്റ്റുകൾ കണക്കുകൂട്ടുന്നു. കഴിഞ്ഞില്ല, ഏകദേശം 80 ടൺ ചെമ്പും രാജസ്ഥാനിലെ ഭൂമിയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നതായി വിദഗ്ദ്ധർ വെളിപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാന് പുറമെ രാജ്യത്തിനൊട്ടാകെ ഉണർവേകുന്ന പുത്തൻ കണ്ടെത്തലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് വ്യാവസായിക ലോകം.

Rajasthan ,gold deposits, GSI,  copper, zinc, lead, 11.82 crore tonne ,experts, Banswara , Udaipur, Director General of the Geological Survey of India , N Kutumba Rao, scientists, locations,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിജിലൻസിൽ നിന്നും ബെഹ്‌റയെ മാറ്റി; അസ്താന പുതിയ മേധാവി

ഉത്തരവാദിത്ത ടൂറിസം: കേരളത്തിന് ദേശീയ പുരസ്കാരം