Rajdhani , Air India, tickets, fly, proposal,
in , ,

രാജധാനിയിൽ സീറ്റ് ലഭിക്കാത്തവർക്ക് യാത്ര എയർ ഇന്ത്യയിൽ

ന്യൂഡല്‍ഹി: രാജധാനി (Rajdhani) ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്ത എന്നാൽ ടിക്കറ്റ് ഉറപ്പാക്കാനാകാത്ത യാത്രക്കാർക്ക് എയർ ഇന്ത്യ (Air India) യുടെ വിമാനത്തിൽ പറക്കുന്നതിനുള്ള സംവിധാനമൊരുങ്ങുന്നു. നേരത്തെ എയർ ഇന്ത്യയുടെ ചെയർമാൻ പദവിയിലിരിക്കെ അശ്വനി ലോഹാനിയാണ് ഈ പദ്ധതി മുന്നോട്ട് വച്ചത്.

എന്നാൽ അന്ന് റെയിൽവേ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ റയിൽവേ ബോർഡിൽ ചെയർമാൻ പദവിയിലുള്ള അശ്വനി ലോഹാനി വീണ്ടും ഈ പദ്ധതിയുമായി മുന്നോട്ടു വന്നു.

രാജധാനി ട്രെയിനുകളിൽ എ സി ഒന്നാം ക്ലാസ്, എ സി രണ്ടാം ക്ലാസ്സ് എന്നിവയിൽ ബുക്ക് ചെയ്ത, ടിക്കറ്റ് ഉറപ്പാക്കാനാകാത്ത യാത്രക്കാരുടെ വിവരങ്ങൾ റെയിൽവേ എയർ ഇന്ത്യയ്ക്ക് കൈമാറുമെന്നും അതിന്റെ അടിസ്ഥാനത്തിൽ രാജധാനിയിൽ സീറ്റ് ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ടിക്കറ്റുകൾ നൽകുമെന്നുമാണ് റിപ്പോർട്ട്.

പഴയ പദ്ധതിയുമായി എയർ ഇന്ത്യ സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചാൽ റെയിൽവേ അനുകൂല നിലപാട് കൈക്കൊള്ളുമെന്ന് അശ്വനി ലോഹാനി വ്യക്തമാക്കി. രാജധാനിയിലെ എ സി രണ്ടാം ക്ലാസ്സ് ടിക്കറ്റുകളും എയര്‍ ഇന്ത്യയുടെ നിരക്കും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളു എന്നും ലോഹാനി കൂട്ടിച്ചേര്‍ത്തു.

ഓരോ ദിവസവും നിരവധി യാത്രക്കാർക്ക് രാജധാനിയിലെ ടിക്കറ്റുകള്‍ ഉറപ്പാക്കാനാകാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഈ സാഹചര്യം പരിഹരിക്കുകയാണ് പുതിയ നീക്കത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പെട്ടെന്ന് പ്രതികരിക്കാനില്ലെന്ന് നിലവിലെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ അറിയിച്ചു.

അതിവേഗം സ്വകാര്യവൽക്കരണത്തിലേയ്ക്ക് നീങ്ങുന്ന എയര്‍ ഇന്ത്യയിൽ ഈ പദ്ധതി എത്രത്തോളം പ്രായോഗികമാകുമെന്ന് കണക്കാക്കാനാകില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. പൂർണ്ണമായും സ്വകാര്യ കമ്പനിയായി മാറുന്ന സാഹചര്യത്തിൽ എയര്‍ ഇന്ത്യയ്ക്ക് രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ സീറ്റുകൾ നൽകാൻ കഴിയുന്ന കാര്യത്തിൽ സംശയമുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പൊതുസ്ഥലങ്ങളിലെ വൈഫൈ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

Vodafone, football season,

ലോകകപ്പ്: ഗോളാരവ മത്സരവുമായി വോഡഫോണ്‍