in ,

ചീഫ് ജസ്റ്റിസ് വിമര്‍ശിച്ച രാജീവ് ധവാന്‍ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ (CJI) വിമർശനത്തിന് വിധേയനായ മുതിർന്ന അഭിഭാഷകന്‍ (Senior Supreme Court lawyer) രാജീവ് ധവാന്‍ (Rajeev Dhawan) അഭിഭാഷകവൃത്തി അവസാനിപ്പിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിൽ നിന്നുണ്ടായ വിമര്‍ശനത്തെ തുടർന്നാണ് താൻ ജോലി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചേർന്നതെന്ന് ധവാന്‍ രാജിക്കത്തില്‍ അറിയിച്ചു.

‘തന്റെ സേവനത്തിന്റെ ഒാർമ്മയ്ക്കായി സീനിയോരിറ്റി ഗൗൺ സൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ അത് തിരികെ എടുക്കാൻ താങ്കൾക്ക് അവകാശമുണ്ടെന്നും’ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ ധവാൻ സൂചിപ്പിച്ചു.

കഴിഞ്ഞ ആഴ്ച്ച കേസിന്റെ വാദത്തിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ധവാനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ധവാൻ കോടതിയില്‍ ശബ്ദം ഉയര്‍ത്തി വാദിച്ചതിനെ തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു.

കോടതിമുറിയില്‍ അഭിഭാഷകര്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് അവരുടെ പോരായ്മയെയാണ് തെളിയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. സാമര്‍ഥ്യമില്ലായ്മയും മുതിര്‍ന്ന അഭിഭാഷകനാവാന്‍ വേണ്ട യോഗ്യതയില്ലായ്മയും അത്തരം പ്രവര്‍ത്തികളിലൂടെ വെളിപ്പെടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Rajeev Dhawan ,quits, court practice,CJI, Delhi vs Centre case, Dhawan ,CJI Dipak Misra last week. 3. Following the showdowns, CJI Misra, rebuked ,Supreme Court lawyers,Senior Supreme Court lawyer,രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിലും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍-കേന്ദ്രസര്‍ക്കാര്‍ കേസിലും വാദങ്ങള്‍ക്കിടെ ശബ്ദം ഉയര്‍ത്തി ഭീഷണിപ്പെടുത്തരുത് എന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

രാമജന്മഭൂമി -ബാബ്റി മസ്ജിദ് കേസിലെ വാദം തുടരുന്നതിനിടെ ധവാന്‍ ജസ്റ്റിസ് ദീപക് മിശ്രയോട് ശബ്ദമുയര്‍ത്തി സംസാരിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അവസരത്തില്‍ വാദങ്ങളുന്നയിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ധവാന് മതിയായ സമയം അനുവദിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,

ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ

Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,

ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു