in ,

രാജീവ് വധം: സിംഗിൾ ബെഞ്ച് പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദ്

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ (Rajeev murder cas) സിംഗിൾ ബെഞ്ച് (single bench) പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദ് (Justice Ubaid) വിമർശനവുമായി രംഗത്തെത്തി. ഒരു സിംഗിൾ ബെഞ്ചിനെ വിമർശിക്കാൻ മറ്റൊരു സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിംഗിൾ ബെഞ്ചിനെ വിമർശിക്കാനുള്ള അധികാരം ഡിവിഷൻ ബെഞ്ചിനോ സുപ്രീംകോടതിക്കോ മാത്രമാണെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്‍റെ വിധി മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.

രാജീവിന്‍റെ അമ്മ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനെയും ജസ്റ്റിസ് ഉബൈദ് വിമർശിച്ചു. നിയമത്തിന്‍റെ ദുരുപയോഗമുണ്ടെന്ന് തോന്നിയാൽ കത്തെഴുതുകയല്ല മറിച്ച് മേൽകോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന കോടതികൾ അന്വേഷണത്തെയോ പ്രതിയുടെ അറസ്റ്റിനെയോ തടസ്സപ്പെടുത്തുന്ന ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഉബൈദിന്റെ വിശദീകരണം.

ചാലക്കുടി രാജീവ് വധക്കേസിൽ അഭിഭാഷകൻ ഉദയഭാനു നൽകിയ മുൻകൂർ ജാമ്യഹർജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ഉബൈദ്, ഒക്ടോബർ മൂന്നിന് അന്വേഷണം തടസ്സപ്പെടുത്തുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകൻ അഖിലിന്റെ അഭിഭാഷകനും ആരോപിച്ചിരുന്നു.

തുടർന്നാണ് ഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി, സെഷൻസ് കോടതി എന്നിവ ഒന്നുകിൽ ഹർജി തള്ളുകയോ അല്ലെങ്കിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയോ ആണ് വേണ്ടതെന്ന് ക്രിമിനൽ നടപടിക്രമം 438 (1) ഉദ്ധരിച്ച് ഹരിപ്രസാദ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഡെങ്കിപ്പനി: ഇന്ത്യയില്‍ പുതിയ വെെറസിനെ കണ്ടെത്തി

Kidambi Srikanth, IDBI Federal

കിഡംബി ശ്രീകാന്തിനെ ഐഡിബിഐ ഫെഡറല്‍ ആദരിച്ചു