Rajini film 2.0 , release date, Akshay , date , postponed, 
in ,

രജനി ചിത്രം 2.0; റിലീസ് തീയതി പുറത്തുവിട്ടു

ആരാധകർ ആകാംക്ഷകളോടെ പ്രതീക്ഷിച്ചിരുന്ന രജനി-അക്ഷയ് ചിത്രമായ ‘2.0’ന്റെ ( Rajini film 2.0 ) റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രം അടുത്ത വര്‍ഷം ജനുവരി 25-ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

എന്നാൽ വിഎഫ്ക്ടസ് വര്‍ക്കുകള്‍ പൂർത്തിയാക്കാൻ ബാക്കിയുളളതിനാൽ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചിട്ടുളളത്. ‘യന്തിരന്‍’ എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്നാണ് ഇതിന്റെ രണ്ടാം ഭാഗവുമായി ഈ കൂട്ടുകെട്ട് വീണ്ടും രംഗത്തെത്തുന്നത്.

സയന്‍സ്‌ ഫിക്ഷന്‍ ചിത്രമായി ഒരുക്കിയ യന്തിരന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. യന്തിരന് ശേഷം ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രവും ആ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.

2.0യിലും ഇരട്ടവേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സ്‌റ്റൈല്‍ മന്നന്റെ ആരാധകർ മാത്രമല്ല അക്ഷയ് കുമാറിന്റെ ആരാധകരും തങ്ങളുടെ പ്രിയ താരങ്ങളുടെ വ്യത്യസ്തമായ ഗെറ്റപ്പുകൾ തിരശ്ശീലയിൽ കാണുവാനായി കാത്തിരിക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍ രജനിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 2.0. രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള ഡോ.ഹുസൈന്‍ എന്ന കഥാപാത്രമായിട്ടാണ് അക്ഷയ്കുമാര്‍ എത്തുന്നത്.

2.0വിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ രജനിക്കും അക്ഷയ്കുമാറിനെയും തുല്യ പ്രാധാന്യമാണ് അണിയറ പ്രവർത്തകർ നൽകിയിട്ടുള്ളത്. യന്തിരനില്‍ ഐശ്വര്യ റായ് ആയിരുന്നു രജനിയുടെ നായികയെങ്കില്‍ ഇത്തവണ എമി ജാക്‌സണാണ് നായികാ വേഷത്തിലെത്തുന്നത്.

ഹോളിവുഡ് നിലവാരത്തിലുളള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 450 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന 2.0 തമിഴിനു പുറമെ ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan, report

മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്മാറി; അഭയാർത്ഥി പ്രശ്നത്തിൽ യുഎൻ റിപ്പോർട്ട്

police-driver-gavaskar-petition-high-court-

പോലീസിലെ ദാസ്യവൃത്തി: ഗവാസ്‌കര്‍ ഹൈക്കോടതിയില്‍