Rajinikanth, political entry ,Dec 31, Political Decision, Announce , Chennai, Rajini,southern films,demigod-like status ,followers, , public ,fans ,
Chennai: Super star Rajinikanth addresses fans at an event at Raghavendra Kalyana Mandapam in Chennai on Monday. PTI Photo(PTI5_15_2017_000144A)
in , ,

രാഷ്ട്രീയ പ്രവേശനം: ഡിസംബർ 31-ന് നിലപാട് അറിയിക്കുമെന്ന് രജനി

ചെന്നൈ: ആരാധകർ ഏറെ നാളുകളായി ഉറ്റു നോക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ (Rajinikanth) രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് ഡിസംബർ 31-ന് വ്യക്തത നൽകുമെന്ന് താരം അറിയിച്ചു. കോടമ്പാക്കത്ത് നടന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നൽകിയത്.

ആരാധകരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ട താരം ഡിസംബർ 31-ന് തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചു. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും താരം അഭിപ്രായപ്പെട്ടു. 18 ജില്ലകളില്‍ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.

‘താന്‍ രാഷ്ട്രീയത്തില്‍ പുതുതല്ലെന്നും രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു’ എന്നും രജനി ആരാധകരോട് പറഞ്ഞു. ‘രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണെന്നും അതിനാല്‍ തീരുമാനം ഡിസംബര്‍ 31-ന് തീരുമാനം അറിയിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണമെന്നും അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി. ഈ വർഷം രണ്ടാം തവണയാണ് രജനീ തന്റെ ആരാധകരെ കാണുന്നത്. കഴിഞ്ഞ മെയിൽ ആരാധകരെ സന്ദർശിച്ച താരം തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു സൂചന നൽകിയിരുന്നു.

രജനീകാന്തിന്റെ പിറന്നാൾ ദിനമായിരുന്ന ഡിസംബർ 12-ന് അദ്ദേഹം ആരാധകരെ കാണുമെന്നും തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തുമെന്നാണ് ആരാധകർ കരുതിയിരുന്നെങ്കിലും അന്ന് താരം ആരാധകരെ കാണാൻ തയ്യാറായില്ല. അതിനു ശേഷം ഡിസംബർ 26-നാണ് രജനീകാന്ത് ആരാധകരെ കാണുന്നത്.

കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഡിസംബർ 31 നു തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് താരം ഇപ്പോൾ അറിയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചിത്വ പദ്ധതിയ്ക്ക് രജനീകാന്ത് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. അതിനാൽ അദ്ദേഹം ബിജെപിയിൽ ചേരുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.

കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ സിനിമയിൽ തിളങ്ങുന്ന ‘ദളപതി’യ്ക്ക് ജനങ്ങളുടെ പൾസ് കൃത്യമായി മനസിലാക്കാൻ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. കൂടാതെ ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും പ്രതിസന്ധി സൃഷ്‌ടിച്ച തമിഴ്നാട് രാഷ്ട്രീയത്തിന് രജനീകാന്തിന്റെ സാന്നിധ്യം മൂതൽക്കൂട്ടാകുമെന്നാണ് പരക്കെയുള്ള പ്രതീക്ഷ.

ഇന്നത്തെ ആരാധക സംഗമത്തിൽ നിര്‍ണ്ണായക തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള വന്‍ നിര തന്നെ കോടമ്പാക്കത്ത് തമ്പടിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Dr Vandana Siva ,Campus Leaders,programme, soil, launched,Campus Leaders for Sustainable Development,Regional Centre of Expertise ,RCE, Thiruvananthapuram , headquarters , Centre for Innovation and Social Action ,CISSA,Senate Chamber, University of Kerala, Our Soil is Our Future,Sustainable Development

മണ്ണുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി: ഡോ വന്ദന ശിവ

Chithra, KS Chithra, Harivarasanam award, Kerala Govt, singer, KJ Yesudas, MG Sreekumar, film industry,  Gangai Amaran,instituted , State government, renowned , musicians, function, Devaswom Minister,

കെ എസ് ചിത്രയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം