Rajiv Menon,Sarvam Thaala Mayam, first look poster, GV Prakash, drum-playing priest,new film ,dhoti-clad, mridangam,playing, temple priest, unveiled ,directed ,music,double Oscar-winning ,AR Rahman,
in ,

ഇടവേള കഴിഞ്ഞു; രാജീവ് മേനോൻ മടങ്ങിയെത്തുന്നു

സുപ്രസിദ്ധ പരസ്യ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ (Rajiv Menon) ചലച്ചിത്രലോകത്തേക്ക് മടങ്ങി വരുന്നു. ‘സർവം താളമയം’ (Sarvam Thaala Mayam) എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് അദ്ദേഹം നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻറെ മേലങ്കിയണിയുന്നത്.

ഏറെ സവിശേഷതകളോടെയാണ് ഈ ചിത്രം പ്രേക്ഷകനിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രത്തിൽ മലയാളി അപർണ ബാലമുരളിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ നെടുമുടി വേണു, വിനീത്, ദിവ്യ ദർശിനി എന്നിങ്ങനെ വൻ താര സാന്നിധ്യം ഈ ചിത്രത്തിലുണ്ട്.

‘മദ്രാസ് മൊസാർഡ്’ എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. തമിഴിലെ പ്രഗത്ഭനായ എഡിറ്റർ ആന്റണി ചിത്രസംയോജനം നിർവ്വഹിക്കും.

‘മിൻസാര കനവ്’, ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്നീ രണ്ട് ചിത്രങ്ങളാണ് രാജീവ് മേനോൻ ഇതിനു മുൻപ് സംവിധാനം ചെയ്തിട്ടുള്ളത്.

1991-ൽ പ്രതാപ് കെ പോത്തൻ സംവിധാനം ചെയ്ത ‘ചൈതന്യ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചു കൊണ്ട് രാജീവ് മേനോൻ സിനിമ രംഗത്തേക്ക് കടന്നു വന്നു.

തുടർന്ന് മണിരത്‌നം ചിത്രമായ ‘ബോംബെ’യിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം 1997-ൽ പ്രഭുദേവ, അരവിന്ദ് സ്വാമി, കജോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ‘മിൻസാര കനവ് ‘ എന്ന ചിത്രത്തിലൂടെ സംവിധായകനായി രംഗപ്രവേശനം ചെയ്തു. ആ ചിത്രം ദേശീയ പുരസ്‌കാരത്തിനർഹമാവുകയും ചെയ്തു.

പിന്നട് 2000-ൽ പുറത്തിറങ്ങിയ ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന ചിത്രത്തിനു ശേഷം സംവിധാന രംഗത്ത് നിന്നും പിൻവാങ്ങിയ അദ്ദേഹം പരസ്യ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എ ആർ റഹ്മാന്റെ സംഗീതത്തിൽ അദ്ദേഹം സംവിധാനം ചെയ്ത പരസ്യങ്ങൾ ഏറെ ജനപ്രീതി നേടി.

എയർടെൽ, കോൾഗേറ്റ്, പാമോലീവ്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, റെയ്മണ്ട്സ്, കൊക്കക്കോള എന്നിവയ്ക്കായി അദ്ദേഹം നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

തുടർന്ന് ചെന്നൈയിൽ രാജീവ് മേനോൻ പ്രൊഡക്ഷൻ ഹൗസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലെ പരസ്യ കമ്പനികളിൽ രണ്ടാം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം.

മലയാളം തമിഴ് ചിത്രങ്ങളിലെ പ്രശസ്ത പിന്നണി ഗായികയായിരുന്ന കല്യാണി മേനോന്റെ മകനായി ജനിച്ച രാജീവ് പിന്നീട് ചെന്നൈയിലേക്ക് മാറുകയായിരുന്നു.

മികച്ച വിജയങ്ങൾ നേടിയ രണ്ട് ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ചലച്ചിത്ര രംഗത്തു നിന്ന് പിന്മാറിയത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് വ്യക്തമാക്കുന്നതാണ് ‘സർവ്വം താളമയം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്ന സ്വീകരണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Satan's slave, horror movie, midnight, screening thrill, audiences,horror,Horror flick fans, rejoice, first time, history , International Film Festival of Kerala , a horror film, screened,popular ,Indonesian film , midnight screening,

തലസ്ഥാന നഗരിയിൽ അർദ്ധരാത്രി ഹൊറർ ചിത്രപ്രദർശനം

Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി