in ,

രാജീവ്​ വധം: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ (Rajiv murder case) അഭിഭാഷകനായ സി പി ഉദയഭാനു (Advocate C P Udayabhanu) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയത്.

ഉദയഭാനുവിെന്‍റ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന സി പി ഉദയഭാനുവിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടാണ് പ്രോസിക്യുഷന്‍ കോടതിയില്‍ സ്വീകരിച്ചത്. 12 പേജുള്ള റിപ്പോര്‍ട്ടും ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

നിലവില്‍ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. രാജീവ് കൊല്ലപ്പെട്ട ദിവസം പ്രതികളായ ഉദയഭാനുവും കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിലെ ഗൂഡാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ പ്രതികളുമായി സംസാരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കേസില്‍ പ്രതിയാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിയമപരമല്ലെന്ന് പ്രതിഭാഗം വാദിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global,Yummy Aid 2017

യുഎസ്ടി യമ്മി എയ്ഡ് 2017 ഭക്ഷ്യമേള സംഘടിപ്പിച്ചു

ദിലീപിന് അനുകൂലമായി മുഖ്യസാക്ഷിയുടെ മൊഴി