രാജ്യസഭാ സ്ഥാനാർത്ഥി; ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തി കുര്യൻ; പ്രതികരണവുമായി മാണി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം ( Rajya Sabha seat ) കത്തിപ്പടരവെ പുതിയ വെളിപ്പെടുത്തലും പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. യുഡിഎഫിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെന്നും തിരിച്ചു വരവ് കർഷകർക്ക് ഗുണമാകുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി.

തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി. ജോസ്‌ കെ മാണി എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇന്നു തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും വൈകുന്നേരം പാര്‍ട്ടി യോഗം വീണ്ടും ചേരുമെന്നും മാണി വെളിപ്പെടുത്തി.

രാജ്യ സഭാ സ്ഥാനാർത്ഥിയെ വെകുന്നേരം തീരുമാനിക്കുമെന്നും താൻ വേണ്ടെന്നാണ് പൊതുനിലപാടെന്നും മാണി അറിയിച്ചു. ജോസ് കെ മാണി വേണ്ടെന്നാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കിയ മാണി രാജ്യസഭാ സീറ്റ് ഉപാധിയല്ലെന്നും അറിഞ്ഞു തന്നതാണെന്നും വ്യക്തമാക്കി.

പി ജെ കുര്യന് എന്തും പറയാമെന്നും എന്നാൽ കോണ്‍ഗ്രസിലെ പ്രതിഷേധം തങ്ങള്‍ക്ക്‌ ബാധകമല്ലെന്നും കെ എം മാണി അഭിപ്രായപ്പെട്ടു.

അതേസമയം, ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പി ജെ കുര്യന്‍ വീണ്ടും വിമർശനവുമായി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ വ്യക്‌തിതാല്‍പര്യവും വ്യക്‌തി വിരോധവുമാണ്‌ രാജ്യസഭാ സീറ്റ്‌ കേരളകോണ്‍ഗ്രസിന്‌ നല്‍കാന്‍ കാരണമെന്ന്‌ പി ജെ കുര്യന്‍ കുറ്റപ്പെടുത്തി.

പി ജെ കുഞ്ഞാലിക്കുട്ടിയും ഇതിന്‌ കൂട്ടുനിന്നുവെന്നും കുര്യന്‍ തുറന്നടിച്ചു. രാജ്യസഭാ സീറ്റ്‌ വിഷയത്തില്‍ ഹൈക്കമാന്‍ഡിനെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും തീരുമാനത്തിന്റെ സൂത്രധാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും കുര്യന്‍ ആരോപിച്ചു.

താനൊരു പുസ്‌തകമെഴുതിയാല്‍ മറ്റുള്ളവര്‍ അന്തംവിട്ടുപോകുമെന്നും കുര്യന്‍ പറഞ്ഞു. മാണി രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് ഉമ്മൻ ചാണ്ടിയുടെ ആശയമാണെന്നും കുര്യൻ കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിക്ക്‌ നിക്ഷിപ്‌ത താല്‍പര്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞതവണയും തനിക്കെതിരെ മറ്റൊരു പേരാണ്‌ ഉമ്മന്‍ചാണ്ടി കൊണ്ടുവന്നതെന്നും കഴിഞ്ഞ തവണയും തന്നെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു .

സഭാ ഉപാധ്യക്ഷനായിതന്നെ പരിഗണിക്കുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ ഒരുമിച്ചെടുത്തശേഷമാണ്‌ വീണ്ടും മറ്റൊരു പേരുമായി കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി വന്നതെന്നും പി ജെ കുര്യന്‍ പറഞ്ഞു.

യുഡി എഫ് ഉന്നതാധികാര സമിതി യോഗത്തിൽ മുരളീധരനും തങ്കച്ചനും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധം നേരിട്ട് അറിയിക്കുവാനായി സുധീരൻ യോഗത്തിൽ പങ്കെടുക്കും.

അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നും പ്രവര്‍ത്തകരുടെ അതൃപ്തി കണക്കിലെടുത്താണ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നതെന്നും കെ. മുരളീധരന്‍ അറിയിച്ചു. മാത്രമല്ല,കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയ നേതൃത്വത്തിന്റെ യോഗത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Pinarayi , Aluva, terrorism, opposition, Assembly, Aluva Edathala, police station ,protest

തീവ്രവാദ പരാമർശം: പ്രതിഷേധവുമായി പ്രതിപക്ഷം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി