Raksha, karate, girls,  greenfield stadium ,schools, trained, project, district panchayat, karate performance, Karyavattom Greenfield stadium,  International Women's Day
in ,

ആറായിരം പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കരാട്ടെ പരിശീലന പദ്ധതിയായ ‘രക്ഷ’യിൽ ( Raksha ) പരിശീലനം സിദ്ധിച്ച ആറായിരം പെൺകുട്ടികളെ അണിനിരത്തിയുള്ള കരാട്ടെ ( karate ) പ്രദർശനം വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ( Greenfield stadium ) നടക്കും. വൈകുന്നേരം മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കരാട്ടെ പ്രദർശനം ഉദ്ഘാടനം ചെയ്യും.

ക്ലസ്റ്റർ ക്യാമ്പുകളിലുടെ പരിശീലന മികവ് കണ്ടെത്തിയ ആറായിരം പെൺകുട്ടികളാണ് സമാന വേഷത്തിൽ വനിതാ ദിനത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അണിനിരക്കുന്നത്. ഗിന്നസ് റെക്കാഡിൽ ഇടം നേടിയേക്കാവുന്ന ഇത്തരമൊരു പ്രദർശനം രാജ്യത്ത് ഇദംപ്രഥമാണ്. ഗിന്നസ് ബുക്ക് അധികൃതർ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേർന്നു.

സംസ്ഥാന സർക്കാരിന്റെ വിമുക്തിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലും. മന്ത്രി കെ.കെ.ശൈലജ കുട്ടികൾക്ക് മൊമന്റോ നൽകും. മന്ത്രി സി.രവീന്ദ്രനാഥ് സർട്ടിഫിക്കറ്റും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
മന്ത്രി കെ. ടി.ജലീൽ പ്രശസ്തിപത്രം നൽകും.സംസ്ഥാന സർക്കാരിന്റെ വിമുക്തിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ മന്ത്രി ടി പി രാമകൃഷ്ണൻ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കും.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനും ആത്മവിശ്വാസം വളർത്തുന്നതിനുമായിട്ടാണ് ‘രക്ഷ’ എന്ന പേരിൽ സ്കൂളുകളിൽ കരാട്ടെ പരിശീലനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2016-17 വർഷത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നേടിയ പരിശീലകരുടെ സാന്നിധ്യത്തിൽ സ്കൂൾ പഠന സമയത്തിന് തടസം വരാതെയായിരുന്നു പരിശീലനം. 2017-18 വർഷത്തിൽ ജില്ലയിലെ 130 സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഏഴായിരം പെൺകുട്ടികൾ രക്ഷയിൽ പരിശീലനം നേടി. 30 ലക്ഷം രൂപ പരിശീലനത്തിനായി ചെലവിട്ടു.

പദ്ധതിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് ജീവിത പ്രതിസന്ധികൾ തരണം ചെയ്യാനും വലിയൊരളവുവരെ സാമൂഹിക പ്രശ്നങ്ങളിലിടപെട്ട് പ്രശ്ന പരിഹാരം നേടാനും കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thiruvanchoor , grenade, kerala assembly , Thiruvanchoor Radhakrishnan , MLA, Pinarayi, protest, police, police raj, students, march, strike,

നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍; രൂക്ഷ പ്രതിഷേധവുമായി ഭരണപക്ഷം

തൃപ്രയാർ ചലച്ചിത്ര മേള ഒരു ദിവസം കൂടി നീട്ടി; സമാപനം നാളെ