in

‘രാം കി ജന്മഭൂമി’ അയോധ്യ പ്രശ്നത്തെ സ്വാധീനിക്കില്ലെന്ന് സുപ്രീം കോടതി 

ന്യൂഡൽഹി:ബാബരി മസ്ജിദ് രാമജന്മഭൂമി തർക്കത്തിൽ നടന്നുവരുന്ന മധ്യസ്ഥ ശ്രമങ്ങളെ രാം കി ജന്മഭൂമി എന്ന ചലച്ചിത്രം ഒരുവിധത്തിലും സ്വാധീനിക്കില്ലെന്ന് സുപ്രീം കോടതി. പരാതിയിൽ നേരത്തെ വാദം  കേൾക്കണം എന്ന ആവശ്യവും കോടതി നിരാകരിച്ചു.

സനോജ് മിശ്ര സംവിധാനം ചെയ്യുന്ന രാം കി ജന്മഭൂമി എന്ന ചലച്ചിത്രം നിലവിൽ നടന്നുവരുന്ന മധ്യസ്ഥ ശ്രമങ്ങളെ തെറ്റായി സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബഞ്ച് പ്രതികൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്.

മധ്യസ്ഥ ചർച്ചയ്ക്കും  ചലച്ചിത്രത്തിനും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഇരുകൂട്ടരും തർക്കം പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നു. ഞങ്ങൾക്കും ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയാണുള്ളത്. ഇതിനിടയിൽ സ്വാധീനം ചെലുത്താൻ ഒരു സിനിമയ്ക്കുമാവില്ല, കോടതി വ്യക്തമാക്കി.

എട്ടാഴ്ചക്കുള്ളിൽ അയോദ്ധ്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം എന്ന നിർദ്ദേശത്തോടെ 

മാർച്ച് 8 ന് ഒരു മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം കൊടുത്തിരുന്നു. വിരമിച്ച ജസ്റ്റിസ് എഫ് എം ഐ ഖലീഫുള്ള അധ്യക്ഷനായ പാനലിൽ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരും ഉൾപ്പെടുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കശ്‍മീരിനെ പ്രത്യേക രാജ്യമാക്കി ഫേസ്ബുക്ക്

മോദിയുടെ ഉപഗ്രഹവേധ ഇലക്ഷൻ സ്റ്റണ്ടിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവ്