ramaleela, dileep,high court,
in , ,

രാമലീലക്ക് പോലീസ് സംരക്ഷണം നൽകേണ്ട: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന ദിലീപ് (Dileep) നായകവേഷത്തിലുള്ള ‘രാമലീല’യുടെ (Ramaleela) പ്രദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി (High Court). ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിൻറെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹർജി സമർപ്പിച്ചിരുന്നു.

ഹർജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. നടൻ ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല പ്രാവശ്യം മാറ്റിവെച്ചിരുന്നു. സെപ്റ്റംബർ 28-ന് ബിഗ് ബജറ്റ് ചിത്രമായ രാമലീല പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

നേരത്തെ ജൂലൈയ് 21-ന് ചിത്രം റിലീസ് ചെയ്യാനായി തീരുമാനിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷ പലതവണ പരിഗണിച്ചതിനെ തുടര്‍ന്ന് ദിലീപിന് ജാമ്യം ലഭിക്കുന്നതു വരെ കാത്തിരിക്കാമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഇനി ദിലീപിന്റെ ജാമ്യം വരെ കാത്തിരിക്കേണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്. ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായ ‘രാമനുണ്ണി’ എന്ന അഭിഭാഷകൻ തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച്‌ നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ.

രാമനുണ്ണിയുടെ അമ്മ സഖാവ് രാഗിണിയായി രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള ചലച്ചിത്രത്തിലേയ്ക്ക് തിരിച്ചുവരികയാണ്. പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, വിജയരാഘവന്‍, സലിം കുമാര്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

https://www.youtube.com/watch?v=7lUZrxWyyw4

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ദിലീപ് നാലാം തവണയും ജാമ്യാപേക്ഷ നല്‍കി

ജാമ്യ വ്യവസ്ഥ മറികടന്ന കാരായി രാജന് കോടതിയുടെ ശാസന