in ,

രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവനന്തപുരം:  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാമായണ മാസാചരണ മഹാമഹത്തിന്  തുടക്കമായി.

കൊട്ടാരക്കര, വെളിയന്നൂർ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ  നടന്ന ചടങ്ങിൽ മഹാമഹത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിർവ്വഹിച്ചു. രാമായണത്തെ കൂടുതൽ ആഴത്തിലറിഞ്ഞ് അത് ഉൾക്കൊള്ളേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേതെന്ന് എ.പത്മകുമാർ പറഞ്ഞു.

ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും വ്യാപ്തി നിറഞ്ഞു നിൽക്കുന്ന രാമായണം സമൂഹത്തിൽ സ്വാധീനം ചെലുത്തേണ്ട സമയമാണിതെന്നും പത്മകുമാർ അഭിപ്രായപ്പെട്ടു. മുല്ലക്കര രത്നാകരൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്,  ദേവസ്വം കമ്മീഷണർ എൻ.വാസു ,ചരിത്രകാരൻ എം.ജി ശശിഭൂക്ഷൺ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കർക്കടകം 31 വരെ നടക്കുന്ന രാമായണ മാസാചരണ പരിപാടികൾക്കും ഇന്ന് തുടക്കമായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സങ്കര വൈദ്യത്തിന് എതിരെ ഡോക്ടര്‍മാരുടെ സമരം

വയോമധുരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു