Movie prime

ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങളാണ് അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തുന്നത്: രമേശ് ചെന്നിത്തല

രാജ്യം ഒന്നാകെ ചർച്ചചെയ്യുന്ന കാശ്മീർ വിഷയത്തിലും, കേരളത്തിലെ ചൂടേറിയ വിവാദങ്ങളിലും കോൺഗ്രസിന്റെ നയം വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹവമായി നടത്തിയ അഭിമുഖത്തിൽ നിന്ന്: കാശ്മീർ: എതിർക്കുന്നതെന്തു കൊണ്ട്? വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നത്. കലുഷിതമായ കാശ്മീരിലെ പ്രശ്നങ്ങള് കൂടുതല് ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുക. ചര്ച്ചകളും സംവാദങ്ങളും നടത്താതെ പാര്ലമെന്റിനെ ഇരുട്ടില് നിര്ത്തിയാണ് ഈ ജനാധിപത്യ അട്ടിമറി നടത്തിയത്. മുന്കാല സര്ക്കാരുകളെല്ലാം കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് More
 
ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങളാണ് അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തുന്നത്: രമേശ് ചെന്നിത്തല

രാജ്യം ഒന്നാകെ ചർച്ചചെയ്യുന്ന കാശ്മീർ വിഷയത്തിലും, കേരളത്തിലെ ചൂടേറിയ വിവാദങ്ങളിലും കോൺഗ്രസിന്‍റെ നയം വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹവമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

കാശ്മീർ: എതിർക്കുന്നതെന്തു കൊണ്ട്?

വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നത്. കലുഷിതമായ കാശ്മീരിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുക. ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്‍റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ ജനാധിപത്യ അട്ടിമറി നടത്തിയത്.

മുന്‍കാല സര്‍ക്കാരുകളെല്ലാം കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് കാശ്മീരുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും എടുത്തിരുന്നത്. ബി ജെ പി സര്‍ക്കാരാകട്ടെ അവിടുത്തെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും നിശബ്ദരാക്കിക്കൊണ്ട് തങ്ങളുടെ വിഭജന അജണ്ട ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങള്‍ അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തി വരികയായിരുന്നു.

അത്യന്തികമായി ഭരണഘടനയെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ഇത് രാജ്യത്തിന്‍റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും പൂര്‍ണ്ണമായും തകര്‍ക്കും.

ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങളാണ് അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തുന്നത്: രമേശ് ചെന്നിത്തല

ഉദ്യോഗസ്ഥരുടെ വീരപരിവേഷം നിയമത്തെ അട്ടിമറിക്കുമോ?

സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പട്ട് ഒരു മാധ്യമപ്രവർത്തകന്‍റെ ജീവനെടുത്തത്. ആ ഗൗരവം ഉൾക്കൊണ്ടുള്ള നടപടികൾ സർക്കാരിൽ‍ നിന്നുണ്ടായേ തീരൂ. പേരിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ആശുപത്രിയിൽ ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്‍റെ കുത്സിതനീക്കങ്ങൾ സാധാരണക്കാർക്കിടയിൽ പോലീസിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തും.

ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് വളഞ്ഞ മാർഗത്തിലൂടെ രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങൾ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണം. നിയമം ആർക്കും അതീതമല്ല. സംഭവത്തില്‍ എസ്ഐക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരാ. ഉത്തരവാദിത്തപ്പെട്ട എല്ല‌ാവർക്കുമെതിരെ നടപടി വേണം. ബഷീറിന്‍റെ ഭാര്യക്ക് ജോലി നൽകണം. കുടുംബത്തെ സർക്കാർ സംരക്ഷിക്കണം.

ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങളാണ് അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തുന്നത്: രമേശ് ചെന്നിത്തല

സംസ്ഥാന പ്രതിനിധിയായുള്ള എ സമ്പത്തിന്‍റെ നിയമനത്തെപ്പറ്റി…

ഡൽഹിയിൽ സംസ്ഥാന പ്രതിനിധിയായുള്ള എ.സമ്പത്തിന്‍റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് തോറ്റ സ്ഥാനാർത്ഥിയെ സംസ്ഥാന സർക്കാർ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. ഇത് നീതീകരിക്കാനാവില്ല. പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനം.

കാർഷിക കടങ്ങൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ല. സർക്കാരും ആർ.ബി.ഐ ഗവർണറും ഇടപെടണം. ഡിസംബർ 31 വരെയെങ്കിലും മൊറട്ടോറിയം നൽകണം. ഇക്കാര്യം ഉന്നയിച്ച് ആർ.ബി.ഐ ഗവർണർണറോട് രേഖാമൂലം ആവശ്യപ്പെടും. രൂക്ഷമായ വിലക്കയറ്റത്തിലേക്ക് കേരള ജനതയെ തള്ളിയിടുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്.

പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടോ?

സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റാങ്ക് പട്ടികയിൽ നിന്നും ശിവരഞ്ജിത്ത്‌, പ്രവീൺ, നസീം എന്നിവരെ പുറത്താക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ നിന്നു സഹായം നൽകിയവർ, പി എസ് സി പരീക്ഷാ കുംഭകോണത്തിൽ കരുക്കൾ നീക്കിയവർ എന്നിവർ ഇനിയും പുറത്തുവരാനുണ്ട്. ഇതിനായി സിബിഐ അന്വേഷണം അനിവാര്യമാണ്.

ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങളാണ് അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തുന്നത്: രമേശ് ചെന്നിത്തല  മുഖ്യമന്ത്രി പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ബാലിശമായി വിമർശനം ഉന്നയിച്ചു. സംഭവത്തിനു പിന്നില്‍ പിഎസ്‍സി അംഗങ്ങളുടെ ഒത്താശയുമുണ്ട്. സ്വന്തക്കാർക്ക് റാങ്ക് നേടിക്കൊടുക്കാൻ പിഎസ്‍സിയിലുളളവരും ഒത്തുകളിച്ചു. ഇതില്‍ പിഎസ്‍സി ചെയര്‍മാന്‍റെ പങ്കും അന്വേഷിക്കണം. മൊബൈൽ ഫോൺ പരീക്ഷാഹാളിൽ കയറ്റാൻ അനുവദിച്ച ഇൻവിജിലേറ്റർക്കെതിരെയും അന്വേഷണം വേണം.

പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മറ്റ് പരീക്ഷകളിലും ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കണം. സിപിഎം നേതാക്കളും ബന്ധുക്കളും പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ഈ കേസിന്‍റെ അന്വേഷണം മറ്റ് എസ്.എഫ്.ഐ. നേതാക്കളിലേക്കും സര്‍ക്കാരിന് താത്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് മുഖ്യമന്ത്രി അന്വേഷണത്തെ തടസപ്പെടുത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. തയ്യാറാവുമ്പോള്‍ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് അദ്ഭുതകരമാണ്. കേസന്വേഷണത്തിന്‍റെ ദിശയും രീതിയും എപ്രകാരമായിരിക്കണമെന്ന് ഒരു മുഖ്യമന്ത്രി തന്നെ തീരുമാനിക്കുന്നതും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുന്നതും ആദ്യമാണ്.

പിജി പരീക്ഷയിൽ പൂജ്യം മാർക്ക് നേടിയവർ പി എസ് സി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടുമ്പോൾ രാത്രി പകലാക്കി വർഷങ്ങൾ തയാറെടുപ്പ് നടത്തിയ ചെറുപ്പക്കാരെ വിഡ്ഢികളാക്കുകയും പി.എസ്. സിയുടെ വിശ്വാസ്യത തകർക്കുകയുമാണ്.