പ്രവാസി ചിട്ടി: ആശങ്കകള്‍ അവശേഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: പ്രവാസിചിട്ടിയുടെ കാര്യത്തില്‍ ആശങ്കകള്‍ അവശേഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇത് സംബന്ധിച്ച് മുന്‍ധനകാര്യമന്ത്രി കെ.എം.മാണി ചൂണ്ടിക്കാണിച്ച സംശയങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി നല്‍കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ചിട്ടിനിയമത്തിന്റെയും  കേരള ചിട്ടി നിയമത്തിന്റെയും ഫെമയുടേയും വ്യവസ്ഥകള്‍ക്ക് അനുസരിച്ചേ പ്രവാസി ചിട്ടിയും നടത്താനാവൂ. പക്ഷേ  പ്രവാസി ചിട്ടിയില്‍ ഇവയില്‍ പലതും ലംഘിക്കപ്പെട്ടതാണ് ആശങ്കയ്ക്ക കാരണം​, അദ്ദേഹം അഭിപ്രയാപ്പെട്ടു.

എല്ലാം നിയമാനുസൃതമാണെന്ന് തോമസ് ഐസക്ക് പറയുമ്പോഴും സെക്യൂരിറ്റിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. കിഫ്ബിയ്ക്ക് സെക്യൂരിറ്റി ബോണ്ടു പുറപ്പെടുവിക്കാനുള്ള അനുവാദം സെബി നല്‍കിയിട്ടില്ല.

ഫെമ നിയമമനുസരിച്ച് പ്രവാസിക്ക് എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്ന് കെ.എസ്.എഫ്.ഇ യുടെ അംഗീകൃത ബാങ്കിലേക്ക് ചിട്ടി തവണ അടയ്ക്കാന്‍  വ്യവസ്ഥയുണ്ടെങ്കിലും ആ തുക കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് നിമയ തടസ്സമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്​ രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരം ആശങ്കകള്‍ പരിഹരിക്കപ്പെടണം. അല്ലെങ്കില്‍ കെ.എസ്.എഫ്.ഇയുടെ വിശ്യാസ്യതയായിരിക്കും തകരുന്നത്. അതേ പോലെ ചിട്ടിയില്‍ ചേരുന്ന പ്രവാസികളുടെ പണത്തിന് പൂര്‍ണ്ണമായ സുരക്ഷിതത്വവും ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കും

വ്യവസായ-വാണിജ്യ ന​യത്തിന് മന്ത്രിസഭാ അംഗീ​കാരം