Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,
in ,

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച

റോത്തക്ക്: രഞ്ജി ട്രോഫി (Ranji Trophy) ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ (Kerala) ഹരിയാനയ്ക്ക് (Haryana) ബാറ്റിങ് തകര്‍ച്ച.

55 ഓവര്‍ പിന്നിട്ടപ്പോള്‍ ഹരിയാനയ്ക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹരിയാനയിലെ ലാഹ്ലിയില്‍ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 55 ഓവറിൽ ഹരിയാന 135 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ ജി.എ സിംഗും റോഹിലയും ചേര്‍ന്ന കൂട്ടുകെട്ട് 66 റണ്‍സ് നേടി. എന്നാൽ അതിനു ശേഷം കേരളത്തിന്റെ ബൗളിങ്ങിൽ ഹരിയാനയ്ക്ക് തിരിച്ചടി നേരിട്ടു.

40 റണ്‍സെടുത്ത സിംഗിനെ ജലജ് സക്സേന പുറത്താക്കി. തൊട്ടുപിന്നാലെ 36 റണ്‍സെടുത്ത റോഹിലയും പുറത്തായി.
ബിഷ്നോയി 14 റണ്‍സ് നേടിയപ്പോൾ ഔട്ടായി. വെറും നാല് റണ്‍സ് മാത്രം നേടിയ ചൗഹാന്‍ ക്രീസ് വിട്ടു. ആര്‍.പി ശര്‍മ്മ 13 റണ്‍സെടുത്തു.

അഞ്ചു മത്സരങ്ങളില്‍ നാലു മത്സരങ്ങൾ വിജയിച്ച കേരളം ഒരു മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. 24 പോയന്റോടെ കേരളം രണ്ടാം സ്ഥാനത്താണ്.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് നാലുവിജയമടക്കം 27 പോയന്റുകൾ നേടിയിട്ടുണ്ട്. അഞ്ചു കളിയില്‍ നിന്ന് ഒൻപത് പോയന്റുകൾ കരസ്ഥമാക്കിയ ഹരിയാന അഞ്ചാം സ്ഥാനത്താണ്. ഈ മത്സരത്തോടെ ഹരിയാനയുടെ നോക്കൗട്ട് സാധ്യത അവസാനിച്ചതായാണ് വിലയിരുത്തൽ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme,

ലേഡി ഗാഗയുടെ അത്യാഢംബര വിവാഹം; അഭ്യൂഹങ്ങൾ പലവിധം

Miss South Africa ,Demi-Leigh Nel-Peters ,crowned, Miss Universe 2017, Nel-Peters ,beat out, first runner-up, Miss Colombia ,Laura González, second runner-up ,Miss Jamaica Davina Bennett, crown ,Sunday ,night, Las Vegas, Nel-Peters, 22, degree , business management , North-West University,

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്സ് വിശ്വസുന്ദരിയായി