Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,
in ,

രഞ്ജി ട്രോഫി: കേരളം നാളെ ജമ്മുവിനെ നേരിടും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ (Ranji Trophy) സീസണിലെ മൂന്നാം ജയം തേടി കേരളം (Kerala) നാളെ ജമ്മു കാശ്മീരിനെ (Jammu Kashmir) നേരിടും. തിരുവനന്തപുരത്തെ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ കേരളത്തിന്റെ മൂന്നാമത്തെ ഹോം മത്സരം നടക്കും.

മുന്‍ ഇന്ത്യന്‍ താരം പര്‍വേ‍സ് റസൂല്‍ ഉള്‍പ്പെടുന്ന ടീമുമായാണ് കേരളത്തെ നേരിടാനായി ജമ്മു എത്തുന്നത്. നിലവില്‍ മൂന്ന് കളിയില്‍ നിന്ന് 12 പോയിന്റുകൾ കേരളം സ്വന്തമാക്കി.

സൗരാഷ്ട്രയ്ക്കും ഗുജറാത്തിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് കേരളം. 3 പോയിന്റ് നേടിയ ജമ്മു കാശ്മീര്‍ ഗ്രൂപ്പ് ബിയില്‍ ആറാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെയും മൂന്നാം മത്സരത്തില്‍ രാജസ്ഥാനെയും കേരളം പരാജയപ്പെടുത്തിയിരുന്നു.

ഗുജറാത്തില്‍ വച്ച് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് കേരളത്തെ തോൽപ്പിച്ചിരുന്നു. ഈ തോൽവി മാത്രമാണ് കേരളത്തിനു നേരിടേണ്ടി വന്ന തിരിച്ചടി. കേരളത്തിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം ജലജ് സക്സേന കേരളത്തിന് പ്രതീക്ഷയേകുന്നുണ്ട്.

ഡേവ് വാട്‍മോറിന്റെ കീഴില്‍ കേരളത്തിനായി കളിക്കുന്ന ഈ മധ്യപ്രദേശുകാരന്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങുകയാണ്. ജലജ് സക്സേനയ്ക്ക് പുറമെ റൺ വേട്ട നടത്തുന്ന സഞ്ജു സാംസണും സച്ചിന്‍ ബേബിയും ടീമിന് തുണയേകുന്നു.

സിജോമോന്‍ ജോസഫിന്റെ ബൗളിംഗ് മികവിലാണ് രാജസ്ഥാനെതിരെ കേരളം വിജയം നേടിയത്. ജലജ് സക്സേനയും സന്ദീപ് വാര്യറും വിക്കറ്റ് പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും

IAS Exam, Malayalee IPS Officer, wife, arrest,

ഐഎഎസ് പരീക്ഷ: ഐപിഎസുകാരന്റെ ഭാര്യയും അറസ്റ്റില്‍