Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
in ,

രഞ്ജി ട്രോഫി: കേരളത്തിന് മൂന്നാം വിജയം

തിരുവനന്തപുരം: തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് (Kerala) മൂന്നാം ജയം. ആതിഥേയരായ കേരളം ജമ്മുകാശ്മീരിനെ (J&K) 158 റണ്‍സിന് പരാജയപ്പെടുത്തി.

238 റണ്‍സ് വിജയലക്ഷ്യവുമായാണ് ജമ്മുകാശ്മീർ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ 79 റണ്‍സിനുള്ളില്‍ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും കേരള ബൗളര്‍മാര്‍ മുട്ടുകുത്തിച്ചു.

ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണിത്. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

സെഞ്ച്വറി നേടിയ സഞ്ജു വി സാംസണാണ് മത്സരത്തിലെ താരം. അക്ഷയ് കെ സി അരങ്ങേറ്റ മത്സരത്തില്‍ ഒൻപത് വിക്കറ്റുകൾ കരസ്ഥമാക്കി . ജമ്മുകാശ്മീരിനായി പര്‍വേസ് റസൂല്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സഞ്ജു സാസണും രണ്ടാം ഇന്നിങ്‌സില്‍ അർദ്ധ സെഞ്ച്വറി കുറിച്ച രോഹന്‍ പ്രേമിന്റെയും ബാറ്റിംഗ് കേരളത്തിന്‌ ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. സ്‌കോര്‍: കേരളം 219, 191. ജമ്മു കശ്മീര്‍ 173, 79

നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്‍പിച്ച കേരളം വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷയും സജീവമാക്കിയിരുന്നു. നാലു കളികളില്‍ മൂന്ന് വിജയം ഉള്‍പ്പെടെ കേരളം 16 പോയിന്റുകളാണ് നേടിയിട്ടുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

PV Sindhu, twitter, Indigo, employee, rude

ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റം പി വി സിന്ധു വെളിപ്പെടുത്തി

Vodafone, SuperNet , Pathanamthitta ,

വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും