Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
in , ,

രഞ്ജി ട്രോഫി: സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് വിജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കെതിരെ (Saurashtra) കേരളത്തിന് (Kerala) വിജയം. 309 റണ്‍സിനാണ് കേരളം സൗരാഷ്ട്രയെ കീ‍ഴടക്കിയത്. 405 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റണ്‍സിന് കേരളം പുറത്താക്കി.

ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വ‍ഴങ്ങിയ ശേഷമാണ് കേരളത്തിന്‍റെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ സഞ്ജു വി സാംസണിന്‍റെ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

നാല് വിക്കറ്റ് നേടിയ ജലജ് സക്സേനയും മൂന്ന് വീതം വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയ സിജോമോന്‍ ജോസഫ്, അക്ഷയ് കെ.സിയും കേരളത്തിന് കരുത്തു പകർന്നു. 30/1 എന്ന നിലയിലായിരുന്നു സൗരാഷ്ട്ര അവസാന ദിനം ആരംഭിച്ചത്.

എന്നാല്‍ കേരളത്തിന്റെ സ്പിന്നര്‍മാര്‍ സൗരാഷ്ട്രയ്ക്ക് വെല്ലുവിളി ഉയർത്തി. 24 റണ്‍സ് നേടിയ ഷെല്‍ഡണ്‍ ജാക്സണാണ് ടോപ്പ് സ്കോറര്‍. സൗരാഷ്ട്രയില്‍ നാല് പേര്‍ പൂജ്യത്തിന് പുറത്തായി.

405 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സൗരാഷ്ട്രയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ 95 റണ്‍സിന് പരാജയപ്പെടുത്തിയാണ് കേരളം വിജയമാഘോഷിച്ചത്.

രണ്ടാമിന്നിംഗ്സില്‍ 4 വിക്കറ്റ് വീ‍ഴ്ത്തിയ ജലക് സക്സേനയും മൂന്ന് വിക്കറ്റ് വീതം വീ‍ഴ്ത്തിയ അക്ഷയും ജോസഫും സൗരാഷ്ട്രയെ കീഴടക്കി. ഗ്രൂപ്പില്‍ ഒന്നാമതായിരുന്ന സൗരാഷ്ട്രയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.

ഈ വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷകള്‍ കേരളം സജീവമാക്കി. ഗ്രൂപ്പ് ബിയില്‍ 5 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 24 പോയിന്‍റുമായി കേരളം ഒന്നാം സ്ഥാനത്തെത്തി. കേരളം ഇതുവരെ നാല് വിജയങ്ങളാണ് കരസ്ഥമാക്കിയിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala doctors, die, early, general public,Study,IMA, Doctors ,heal , help ,people ,live longer, dying younger, compared , general public,Kerala,research cell, Indian Medical Association, found ,cardio-vascular diseases , cance, Indian,67.9 years , Malayali, 74.9 years,age of death, Malayali doctor , 61.75 years, IMA research cell convener ,Dr Vinayan KP,

മലയാളി ഡോക്ടര്‍മാർക്ക് ആയുര്‍ദൈര്‍ഘ്യം കുറവ്: ഐഎംഎ പഠനം

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

മുഖ്യമന്ത്രിയെ നീക്കണം; ഹൈക്കോടതിയില്‍ ക്വോ വാറണ്ടോ ഹര്‍ജി