Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
in , ,

രഞ്ജി ട്രോഫി: കേരളം ക്വാര്‍ട്ടറിൽ പ്രവേശിച്ചു

റോത്തക്: രഞ്ജി ട്രോഫി (Ranji Trophy) ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം (Kerala team) ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും എട്ട് റണ്‍സിനും തകര്‍ത്ത കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടി.

സഞ്ജുവും ബാസില്‍ തമ്പിയും സച്ചിന്‍ ബേബിയും മാച്ച് വിന്നറായ ജലജ് സക്‌സേനയും ചേർന്ന് കേരളാ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കി. ആറ് കളികളില്‍ നിന്ന് 31 പോയിന്റുകൾ നേടിയ കേരളം വര്‍ഷങ്ങളായുള്ള ക്വാര്‍ട്ടര്‍ സ്വപ്‌നം സഫലമാക്കി.

ഹരിയാനയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സ് ലീഡു നേടിയത് കേരളത്തിന് തുണയായി. കൂടാതെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബൗളര്‍ ബേസില്‍ തമ്പിയുടെ മിന്നല്‍ വേഗത്തിലുള്ള 60 റണ്‍സും നിര്‍ണായകമായി.

രണ്ടാം ഇന്നിങ്‌സില്‍ 56 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ഹരിയാനയുടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നേടിയ കേരളം മൂന്നാം ദിനം തന്നെ വിജയതീരത്തണഞ്ഞു. സ്‌കോര്‍: ഹരിയാണ ഒന്നാം ഇന്നിങ്‌സ് 208, രണ്ടാം ഇന്നിങ്‌സ് 173. കേരള ഒന്നാം ഇന്നിങ്‌സ് 389.

കേരളത്തിനായി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച അതിഥി താരം ജലജ് സക്സേനയ്ക്ക് പുറമെ നിര്‍ണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസണ്‍ ഫോം വീണ്ടെടുത്തതും കേരളത്തിന് അനുകൂലമായി.

കൂടാതെ രോഹന്‍ പ്രേമും സിജോമോന്‍ ജോസഫും നിതേഷും കേരളത്തിന് തുണയായി. പരിശീലകന്‍ ഡേവ് വാട് മോറിന്റെ പരിശീലന മികവും കേരള ക്രിക്കറ്റിന് അതുല്യനേട്ടം നേടിക്കൊടുത്തു. ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ ഗുജറാത്തിനോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Padmavati, SC, chief ministers, warning, cinema, release, film, Supreme court, rejects, ban, politicians, comments, responsible positions, public offices, statements, CBFC, central board of film certification, Manohar Lal Sharma, PIL, lawyer, centre,

പത്മാവതിക്കെതിരെ പരാമർശം; നേതാക്കന്മാർക്ക് കോടതിയുടെ താക്കീത്

ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം