Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,
in ,

ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ

പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണല്ലോ നാമെല്ലാം കേട്ടുപഴകിയത്. പണത്തോടുള്ള ചലച്ചിത്ര താരങ്ങളുടെയും മനോഭാവവും വ്യത്യസ്തമല്ല. ഉയർന്ന പ്രതിഫലത്തുക കൈപ്പറ്റുന്നതിലൂട പല താരങ്ങളും പലപ്പോഴായി വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്തയിലൂടെ താൻ അവരിൽ നിന്നും വ്യത്യസ്തനാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ രൺവീർ സിംഗ് ( Ranveer Singh ).

രണ്ടു കോടി രൂപയാണ് താരം യാതൊരു മടിയും കൂടാതെ നിരസിച്ചത്. ഒരു കല്യാണ പാർട്ടിയിൽ മുഖം കാണിക്കുവാനായി രൺവീർ സിംഗിന് രണ്ടു കോടി രൂപ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന ഈ കിടിലൻ ഓഫർ കൈക്കൊള്ളുവാനായി താരം തയ്യാറായില്ല. എന്തുകൊണ്ട് ഇത്ര വലിയ തുക രൺവീറിന്റെ മനസ്സിളക്കിയില്ല എന്നു കൂടി അറിയുമ്പോൾ മാത്രമേ താരത്തിന്റെ മനസ്സിന്റെ വലിപ്പം തിരിച്ചറിയൂ.

‘പത്മാവതി’ന്റെ ഗംഭീര വിജയത്തിന് ശേഷം ചെയ്യുന്ന ‘ഗള്ളി ബോയിൽ’ നിന്ന് തന്റെ ശ്രദ്ധ തിരിയാതിരിക്കാനാണത്രേ താരം ഈ ത്യാഗത്തിന് തയ്യാറായതെന്നാണ് വെളിപ്പെടുത്തൽ. ബോളിവുഡിലെ മറ്റു താരങ്ങളെപ്പോലെയല്ല രൺവീർ എന്നാണ് പൊതുവേയുള്ള സംസാരം. ഒരു പെർഫെക്ഷനിസ്റ്റായാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ.

അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിജയത്തിന് വേണ്ടി എന്തും ചെയ്യും. ഷൂട്ടിംഗ് തുടങ്ങിയാൽ അതിൽ തന്നെ ശ്രദ്ധ. പിന്നീടങ്ങോട്ട് യാതൊന്നിനും ആ മനസ്സ് മാറ്റാനാവില്ല. കഥാപാത്രത്തിന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും അതീവ സൂക്ഷ്മതയും ശ്രദ്ധയും പുലർത്തുമെന്നാണ് അണിയറ സംസാരം.

സോയ അക്തർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഗള്ളി ബോയ്’. ആലിയ ഭട്ടാണ് ചിത്രത്തിൽ രൺവീറിന്റെ നായികയാവുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെ രൺവീർ സെറ്റിലുണ്ടാവും എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.

ഇതിനിടയിൽ മറ്റൊരു നഗരത്തിൽ പോകാനും അരമണിക്കൂർ നേരം അവിടെ ചിലവഴിക്കാനും എവിടെയാണ് സമയം? പോയാൽ തന്നെ അന്ന് രാത്രി തന്നെ തിരിച്ചെത്തി അതിരാവിലെ സെറ്റിലെത്തണം. എന്തായാലും രണ്ടു കോടി രൂപയെന്നൊക്കെ കേട്ടാൽ മനസ്സിടറുന്ന താരങ്ങൾക്കിടയിൽ രൺവീർ തികച്ചും വ്യത്യസ്തനാവുകയാണ്.

Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali, Cochin Shipyard,International Ship Repair Facility, lays, foundation stone, Gadkari, UPA project , Union Shipping and Transport Minister, Nitin Gadkari , ship repair project, ISRF,chairman of Cochin Port Trust ,CPT, partnership project,

കൊച്ചി കപ്പൽശാലയിൽ അപകടം; അഞ്ച് മരണം

ബാർ കോഴ: സിപിഎമ്മിനെതിരെ വിവാദ വെളിപ്പെടുത്തലുമായി ബിജു രമേശ്