rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 
in , , , ,

റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

മൈതാനത്തിലെ മികച്ച പ്രകടങ്ങൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും പ്രശസ്ത കായികതാരം ഗൗതം ഗംഭീർ മാതൃകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും നരാധമന്മാർ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന ഈ വേളയിൽ ശക്തമായ വാക്കുകളിലൂടെ അതിനികൃഷ്‌ടമായ ബലാത്‌സംഗത്തെ ( rape ) വിമർശിച്ച പ്രശസ്ത കായികതാരം ഗൗതം ഗംഭീറിന്റെ കുറിപ്പിന് പ്രസക്തിയേറുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഒന്നു കണ്ണോടിക്കാം.

‘റേപ്പ്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ‘ഇൻസാഫ് കാ തരാസു’ എന്ന സിനിമയിലാണ്. 1980-ൽ ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപാണ് ആ ചിത്രം റിലീസ് ചെയ്തത്. ദൂരദർശനിലായിരുന്നോ അത് കണ്ടത്? ഓർമയില്ല.

എന്നാൽ സിനിമ ഇന്നും എന്റെ മനസ്സിലുണ്ട്; ഒളി മങ്ങാതെ. റേപ്പിനിരയായ രണ്ടു സ്ത്രീകളുടെയും ദയനീയമായ അവസ്ഥ, പീഢിപ്പിച്ചയാളെ കൊന്നു കളയുന്നത് … അങ്ങനെ എല്ലാമെല്ലാം മനസ്സിൽ മങ്ങാതെ മായാതെ കിടക്കുന്നു. അന്നെനിക്ക് 14 വയസ്സാണ്. കുടുംബത്തിൽ സ്ത്രീകളുള്ള ഒരു ആൺകുട്ടി എന്ന നിലയ്ക്ക് വില്ലനെ കൊന്നുകളഞ്ഞത് എന്നെ സന്തുഷ്ടനാക്കി. രാജ് ബബ്ബാറായിരുന്നു വില്ലൻ വേഷം കൈകാര്യം ചെയ്തത്.

ഇന്ന് കൊച്ചു കുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തുന്നതിന്റെ മൃഗീയമായ വർണ്ണനകൾ പത്രങ്ങളുടെ ആദ്യ പേജിൽ തന്നെ കാണാം. അത് കാണുന്ന എന്റെ പെൺമക്കൾ ‘റേപ്പ്’ എന്ന വാക്കിന്റെ അർത്ഥം ചോദിക്കുമോ എന്നാണ് ഞാൻ ഭയക്കുന്നത്.

രണ്ടു പെൺകുട്ടികളുടെ പിതാവ് എന്ന നിലയിൽ ഞാനിന്ന് സന്തോഷവാനാണ്. നാലും പതിനൊന്നും വയസ്സാണ് എന്റെ കുട്ടികൾക്ക്. എന്നാൽ നല്ലതും ചീത്തയുമായ സ്പർശനങ്ങളെക്കുറിച്ച് കിൻഡർ ഗാർട്ടൻ കുഞ്ഞുങ്ങൾക്കു പോലും പറഞ്ഞു കൊടുക്കേണ്ട മാതാപിതാക്കളുടെ ഗതികേട് എന്നെ ഏറെ വേദനിപ്പിക്കുന്നു.

തുറന്നു പറയട്ടെ, ഭാര്യയോ ഞാനോ ഞങ്ങളുടെ കുഞ്ഞുങ്ങളോട് ഇതേ വരെ അക്കാര്യങ്ങളൊന്നും പറഞ്ഞു കൊടുത്തിട്ടില്ല. നാല് വയസ്സുകാരി ആസീന്റെ ലോകം മറ്റൊന്നാണ്. അവിടം മുഴുവൻ കുഞ്ഞു മത്സ്യങ്ങളാണ്. പല പല വർണങ്ങളിലുള്ള പറക്കും മീനുകൾ. പിന്നെ ചോക്ളേറ്റ് വളർന്നു നിൽക്കുന്ന മരങ്ങൾ, പിങ്ക് നിറത്തിലുള്ള അവളുടെ ബാർബിക്ക് വേണ്ടി പിങ്ക് നിറമുള്ള ഒരു ഡ്രസിങ് ടേബിൾ… അതൊക്കെയാണ് ആസീന്റെ ലോകം.
 rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 
അയൽപക്കത്തെ ഏട്ടന്മാരെയും പുരുഷന്മാരായ അധ്യാപകരെയും ഡ്രൈവർമാരെയും അങ്കിൾസിനെയും സൂക്ഷിക്കണം എന്ന് അവരോട് ഉപദേശിച്ചു കൊടുക്കേണ്ടി വരുന്നത് തന്നെ വലിയൊരു ക്രിമിനൽ കുറ്റമായി ഞാൻ കണക്കാക്കുന്നു.

ഈ ലേഖനം എഴുതാനായി ഞാൻ ചിലതെല്ലാം വായിച്ചു. ചില വസ്തുതകൾ വായിക്കുമ്പോൾ നാം നടുങ്ങിപ്പോകും. നിങ്ങൾ ഒരു പെൺകുട്ടിയുടെ പിതാവാണെങ്കിൽ നിശ്ചയമായും പറയാം. നിങ്ങൾക്കത് വായിക്കാനേ തോന്നുകയില്ല. പക്ഷെ നിങ്ങൾ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടക്ക് കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ വന്ന വർദ്ധനവ് 336 ശതമാനമാണ്. 2015 ൽ കുട്ടികൾക്കെതിരെ 10,854 പീഢനക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2016 ൽ എത്തിയപ്പോൾ അത് 19,765 ആയി ഉയർന്നു. ഇതിലുമെത്രയോ അധികമാവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്നതെന്ന് എനിക്കുറപ്പുണ്ട്.

നിതാരിയിലും കത്വയിലും ഉന്നാവിലും ഇൻഡോറിലുമെല്ലാം നടന്നത് നമ്മുടെ രാജ്യത്തിന് വളരെയധികം അപമാനകരമായ സംഭവങ്ങളായിരുന്നു. തീവ്രവാദികളേക്കാൾ നികൃഷ്ടരായ മനുഷ്യരെന്നേ അവരെപ്പറ്റി പറയാനാവൂ. കേവലം റേപ്പിസ്റ്റുകൾ എന്ന വാക്ക് കൊണ്ടൊന്നും അവരെ വിശേഷിപ്പിച്ചാൽ പോരാ. അതിനേക്കാൾ വൃത്തികെട്ട ഒരു പദം നാം കണ്ടെത്തേണ്ടിയിരിക്കുന്നു.

രാഷ്ട്രീയമായ ലക്ഷ്യങ്ങൾ നേടാനാണ് തീവ്രവാദികൾ മനുഷ്യരെ കൊന്നൊടുക്കുന്നത്. എന്നാൽ അധികാരം പ്രയോഗിക്കുക, ആക്രമിക്കുക, അതിൽ തന്നെ ആനന്ദം കണ്ടെത്തുക, പരീക്ഷിച്ചു നോക്കുക, പ്രതികാരം ചെയ്യുക തുടങ്ങി നിരവധി പ്രലോഭനങ്ങൾ കൊണ്ടാണ് ഒരാൾ കുട്ടികളോട് ഈ ക്രൂരത കാണിയ്ക്കാനൊരുങ്ങുന്നത്.

12 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധ ശിക്ഷ നൽകാനുള്ള ഒരു ഓർഡിനൻസിന് സർക്കാർ രൂപം നൽകിയിട്ടുണ്ട് എന്ന് കേൾക്കുന്നു. പതിനാലു വയസു പ്രായമുള്ളപ്പോൾ കണ്ട ‘ഇൻസാഫ് കാ തരാസു’ എന്ന ചിത്രത്തിൽ, തന്നെ പീഡിപ്പിച്ച നരാധമനെ സ്ത്രീകളിലൊരാൾ കൊന്നുകളയുന്നതു കണ്ട് ആനന്ദിച്ചയാളാണ് ഞാൻ.

ആ ഞാനല്ല ഇന്നത്തെ ഞാൻ. ഒരു പിതാവ് എന്ന നിലയിൽ ഇന്ന് ഞാൻ ചിന്തിക്കുന്നത് ഈ വ്യവസ്ഥയിൽ വരേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ചാണ്. അതിന് കാരണങ്ങളുണ്ട്.

12 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഒരു ഓർഡിനൻസിനാണല്ലോ സർക്കാർ രൂപം നൽകുന്നത്. എന്താണ് ഈ പ്രായപരിധിയുടെ മാനദണ്ഡം?

13 വയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികൾ റേപ് ചെയ്യപ്പെട്ടാൽ അതിൽ കുറഞ്ഞ ശിക്ഷ നൽകിയാൽ മതിയോ? അതെങ്ങനെയാണ് ന്യായീകരിക്കാനാവുക? ബലാൽസംഗം ബലാൽസംഗമാണ്. അതിന് പ്രായ ഭേദമൊന്നുമില്ല.

2013-ൽ ജസ്റ്റിസ് ജെ എസ് വർമ്മ കമ്മിറ്റി നിർദേശിച്ച പ്രകാരം റേപ് ക്രൈസിസ് സെന്ററുകളോ ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രൂപീകരിക്കാൻ ആവശ്യപ്പെട്ട അതിവേഗ കോടതികളോ ഇവിടെ നടപ്പിലാക്കിയോ? ഇല്ല.

നമ്മുടെ പോലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് വനിതാ പോലീസുകാരുണ്ടോ? ഇല്ല. സ്ത്രീകളുടെ, പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എന്ത് നടപടികളാണ് ഉള്ളത്? ഒന്നുമില്ല.

കുറ്റാരോപിതനായ വ്യക്തി വേണ്ടപ്പെട്ടവരാവുമ്പോൾ സർക്കാരുകൾക്ക് രാഷ്ട്രീയ താൽപ്പര്യം കയറിവരുന്നതെന്തുകൊണ്ടാണ്? ഉന്നാവോ,കത്വ സംഭവങ്ങൾക്കു ശേഷം നമുക്ക് ഇതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു.

522448764രണ്ടു പെൺകുഞ്ഞുങ്ങളുടെ പിതാവായ എനിക്ക് വധശിക്ഷാ വിരുദ്ധരുടെ പന്തിയിൽ ചേർന്ന് മുദ്രവാക്യം മുഴക്കാനാവുകയില്ല.

അതോടൊപ്പം ഒരു ഓർഡിനൻസിറക്കുന്നതോടെ ഉത്തരവാദിത്തം തീർന്നു എന്ന് കരുതുന്ന സർക്കാരിന് ക്‌ളീൻ ചിറ്റ് നൽകാനും എനിക്കാവില്ല.

ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് മറ്റൊന്നാണ്. അതായത് വ്യവസ്ഥയെ പഴിച്ചു കൊണ്ടിരിക്കൽ വളരെ വളരെ എളുപ്പമായ കാര്യമാണ്. എന്നാൽ നമ്മുടെ സ്വന്തം തെറ്റുകളെ കുറിച്ച് നമുക്ക് എന്താണ് പറയാനുള്ളത്?

നമ്മുടെ സെക്സിസ്റ്റ് മനോഭാവങ്ങൾ ഇത്തരം ആക്രമണങ്ങൾക്ക് വിരുദ്ധമാണോ? വീടിനുള്ളിലും ജോലിസ്ഥലത്തും സിനിമകളിലുമെല്ലാം നാം സ്ത്രീകളെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്?

കുട്ടിക്കാലം മുതലേ ഞാനിത് കണ്ടു വരുന്നതാണ്. ദുർഗാ പൂജ വേളയിൽ ദേവതകളായി കരുതപ്പെടുന്ന അതേ പ്രായത്തിലുള്ള കുഞ്ഞുങ്ങളെയാണ് ഈ നികൃഷ്ടർ മാംസ ദാഹം തീർക്കാനായി തിരയുന്നത്.

ടെന്നീസ് കളി കാണാനെത്തുന്ന എത്രയോ ‘മാന്യന്മാരായ’ പുരുഷന്മാരാണ് കളിമിടുക്ക് കാണാതെ കളിക്കാരികളുടെ ഇറക്കം കുറഞ്ഞ ഷോർട്സ് നോക്കിയിരിക്കുന്നത്.

വ്യക്തിപരമായി പറഞ്ഞാൽ ഇന്ത്യൻ പ്രീമിയർ ലീഗുപോലൊരു കളിയിൽ ചിയർ ഗേൾസിന്റെ ആവശ്യം എന്തിനെന്ന് എനിക്ക് ഇതേവരെ മനസ്സിലായിട്ടില്ല. ഇത് പറയുമ്പോൾ പലരും എന്നെ ഒരു പഴഞ്ചനെന്ന് വിളിച്ചേക്കാം.

ചിയർ ഗേൾസിന്റെ അർദ്ധനഗ്‌നത പ്രദർശിപ്പിക്കേണ്ട ഇടങ്ങളല്ല രാജ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ. അവരെ കണ്ടിട്ടല്ല കാണികൾ കളിസ്ഥലങ്ങളിൽ തടിച്ചു കൂടേണ്ടത്.

cheer girls-Gautam Gambhir-blivenews.comഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഫ്ലൈറ്റ് അറ്റെൻഡർമാരോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന ബിസിനസ് ക്‌ളാസ് യാത്രക്കാരെ ഞാൻ കണ്ടിട്ടുണ്ട്. മുംബൈയിൽ ഫ്ലൈറ്റിൽ തന്റെ അരികിലിരുന്ന സ്ത്രീ കാൺകെ അവരുടെ മുൻപിലിരുന്ന് സ്വയം ഭോഗം ചെയ്തയാളെപ്പറ്റി ഈയടുത്താണ് നാമെല്ലാം പത്രങ്ങളിലൂടെ വായിച്ചത്.

ബെംഗളൂരുവിൽ ബ്യാപ്പനഹള്ളിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ ഒരാളെ അടുത്തിടെ അറസ്റ്റ് ചെയ്യുകയുണ്ടായി. എന്തായാലും ഇത്തരക്കാരെയെല്ലാം മനോരോഗികളായേ കണക്കാക്കാനാവൂ.

ഒറ്റ ചോദ്യമേയുള്ളൂ. കേവലമായ അധരവ്യായാമങ്ങൾ മാറ്റി നിർത്തിയാൽ നമ്മളിൽ എത്രപേരുണ്ട് സ്ത്രീകളെ ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമായി?

ഓഫീസിൽ പുതിയതായി ജോലിക്കു വന്നതോ മെട്രോ ട്രെയിനിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയതോ അതുമല്ലെങ്കിൽ ബസ്സിൽ യാത്ര പോയപ്പോൾ അടുത്തിരുന്നതോ ആയ പെണ്ണിന്റെ ശരീര വടിവിനെപ്പറ്റി സുഹൃദ് സദസ്സിലെത്തിയാൽ ചർച്ച തുടങ്ങിവയ്ക്കാത്തവരായി എത്രപേരുണ്ട്?

2016 വർഷത്തിൽ രാജ്യത്ത് 19,765 കുട്ടികളാണ് ബലാൽസംഗത്തിനിരയാക്കപ്പെട്ടത് എന്ന് കണക്കുകൾ പറയുന്നു. അതായത് ദിവസവും 54 പേരോളം. 2015 നെ അപേക്ഷിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലെ വർദ്ധനവ് 82 ശതമാനമാണ്. 2016 വർഷത്തിൽ ഇരകളായ 39,068 പേരിൽ 18 വയസ്സിനു താഴെയുള്ള 16,863 പെൺകുഞ്ഞുങ്ങളുണ്ട്. ഇവരിൽ 5 % പേർ (2,116) 12 വയസ്സിൽ താഴെയുള്ളവരാണ്.

ഇന്റർനെറ്റും സ്മാർട്ട് ഫോണുകളും വ്യാപകമായതോടെ അശ്ളീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ, പ്രത്യേകിച്ച് കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകൾ കാണുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചെന്നാണ് പഠനങ്ങൾ പറയുന്നത്.

2012 നും 2014 നും ഇടയിൽ ഇത്തരം പോൺ വെബ് പേജുകളുടെ എണ്ണത്തിൽ 147 % വർദ്ധനവുണ്ടെന്ന് ഇന്ത്യ ടുഡേയുടെ കണക്കുകൾ പറയുന്നു.

സപ്ലൈ ഉണ്ടെങ്കിൽ തീർച്ചയായും അവിടെ ഡിമാൻഡും ഉണ്ടാകും എന്നേ അതേപ്പറ്റി പറയാനാവൂ. അത് സ്വാഭാവികമായ കാര്യമാണ്.

ലൈംഗികതയുടെ വന്യമായ ചിത്രീകരണങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. അത്തരം വീഡിയോകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഗൂഗിൾ ആഡ് വേഡ് തന്ന ഒരു കണക്കുണ്ട്. 2012 ലെ നിർഭയ സംഭവത്തിന് ശേഷം ‘റേപ്പ്’ എന്ന വാക്ക് ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് 4.1 ദശലക്ഷം തവണയാണ്! ‘റേപ്പിങ് വീഡിയോ’, ‘ഇന്ത്യൻ ഗേൾസ് റേപ്പ്ഡ്’, ‘റേപ്പ്ഡ് ഇൻ പബ്ലിക്’, ‘ലിറ്റിൽ ഗേൾ റേപ്പ്ഡ്’, ‘ഫാദർ റേപ്പിങ് ഡോട്ടർ’ , ‘റേപ്പ്ഡ് റ്റു ഡെത്ത്’ എന്നിവയായിരുന്നു ആ സെർച്ചുകളിലെ കീ വേഡുകൾ.

ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കഴിഞ്ഞ ഏതാനും ആഴ്ചകളായി പോൺ സൈറ്റുകളിൽ ഏറ്റവും ട്രെൻഡിങ്ങായ സെർച്ച് വേഡായി മാറിയിട്ടുള്ളത് കത്വയിൽ മൃഗീയമായി പീഡനത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത പെൺകുഞ്ഞിന്റെ പേരാണ് എന്നുള്ളതാണ്.

2017 ലെ റിവ്യൂ പ്രകാരം പോൺ വെബ്‌സൈറ്റായ ” പോൺ ഹബ്ബി “നു ഇന്ത്യയിൽ 121 % വളർച്ചയുണ്ട്. 86 % ഉപയോക്താക്കളും തങ്ങളുടെ മൊബൈൽ ഫോണുകൾ വഴിയാണ് പോൺ സൈറ്റുകൾ സന്ദർശിക്കുന്നത്.

പോൺ സൈറ്റുകൾ സന്ദർശിക്കുന്നത് തെറ്റല്ലെന്ന് കരുതുന്നവരുണ്ട്. അത് ലൈംഗിക അസംതൃപ്തികൾക്ക് ഒരു പരിധിവരെ കടിഞ്ഞാണിടും എന്ന് കരുതുന്നവരുണ്ട്. അത് എത്രമാത്രം ശരിയാണ് എന്ന് എനിക്കറിയില്ല.

എന്തായാലും ലൈംഗിക തൊഴിൽ നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യത്ത് കുഞ്ഞുങ്ങളും മറ്റും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണ്. അശ്ലീല സൈറ്റുകൾ നിരോധിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നേ പറയാനാവൂ.

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് പക്വവും സൗഹാർദ്ദപൂർണമായ സഹവർത്തിത്തവും അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം വരും തലമുറയ്ക്ക് ചെറുപ്പം മുതലേ പകർന്നു നൽകുക മാത്രമാണ് ഇക്കാര്യത്തിൽ നിർദേശിക്കാവുന്ന ഒരേയൊരു പോംവഴി.

ഈ ലേഖനത്തിലെ അവസാനത്തെ വരികൾ എഴുതാനിരിക്കുമ്പോൾ ആസീൻ അവളുടെ അമ്മയ്ക്കൊപ്പം ” എ ഫോർ ആപ്പിൾ”, “ബി ഫോർ ബെയർ”, “സി ഫോർ കേറ്റ്” ചൊല്ലിപ്പഠിക്കുന്നത് കേൾക്കാനാകുന്നുണ്ട്. എന്റെ ഏറ്റവും വലിയ പേടി കുട്ടികൾ ഒരുകാലത്ത് “എ ഫോർ അബ്യൂസ”, ” ബി ഫോർ ബ്രൂറ്റാലിറ്റി”, “സി ഫോർ ക്രൂവൽറ്റി ” എന്ന് ചൊല്ലി നടക്കുന്നത് കേൾക്കേണ്ടിവരുമോ എന്നാണ്.

ഛത്തിസ്ഗട്ടിൽ മാവോയിസ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 25 സി ആർ പി എഫ് പട്ടാളക്കാരുടെ കുട്ടികളുടെ സമ്പൂർണ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്തതോടു കൂടിയാണ് ഗൗതം ഗംഭീറിന്റെ സാമൂഹിക സേവന സന്നദ്ധത ശ്രദ്ധയാകർഷിക്കുന്നത്.

2016 മാർച്ചിൽ കൊൽക്കത്ത നഗരത്തിൽ ഫ്‌ളൈഓവർ തകർന്ന് 30-ലധികം ആളുകൾ മരണപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുകയുണ്ടായി.

കൂടാതെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 1998 ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവും നിലവിൽ കാൻസർ രോഗത്തോട് പോരാടുന്ന ഡിങ്കോ സിംഗി ന് അദ്ദേഹം സാമ്പത്തിക സഹായം നൽകിയിരുന്നു.

ഇത്തരം പ്രവർത്തങ്ങളിലൂടെ തന്റെ സാമൂഹിക പ്രതിബന്ധത തെളിയിച്ച ഗൗതം ഗംഭീർ റേപ്പ് എന്ന ക്രൂരതയ്‌ക്കെതിരെ കുറിച്ച  ഹൃദയസ്പർശിയായ വാക്കുകൾ കൂടുതൽ ശ്രദ്ധ നേടുകയാണ്.
india-rape

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്

Leave a Reply

Your email address will not be published. Required fields are marked *

H5N1 bird flu , Nepal , H5N1 bird flu, Kathmandu, OIE , reports ,outbreak ,highly pathogenic,country,website,the World Organization for Animal Health

കാഠ്മണ്ഡുവിൽ എച്ച്5എൻ1 പക്ഷിപ്പനി പടരുന്നു

landlines , smartphone features ,BSNL ,upgrading ,telephone exchanges ,Rajasthan,SMS, chatting , video calls , company official ,Next Generation Networking ,NGN,technology , Bundi district, Hindoli, telecom district manage,B.K Agarwal ,

ഇനി ലാൻഡ് ലൈനിലും സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ!