എലിപ്പനി: ജാഗ്രതയും പ്രതിരോധവും തുടരും

തിരുവനന്തപുരം: എലിപ്പനിയേയും പകർച്ചപ്പനിയേയും ശക്തമായി പ്രതിരോധിച്ച് തിരുവനന്തപുരം ജില്ല. ആരോഗ്യ വകുപ്പിന്റെ സമയോചിതമായ പ്രതിരോധ നടപടികളിലൂടെയും ബോധത്കരണ പരിപാടികളിലൂടെയും എലിപ്പനി പടർന്നുപിടിക്കുന്നതു തടഞ്ഞു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ എലിപ്പനിക്കെതിരായ ജാഗ്രതയും ഊർജിത പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്.

ജില്ലയിൽ ഈ വർഷം 146 പേർക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്തത്. മേയിൽ 21 പേർക്ക് എലിപ്പനി ബാധ സ്ഥിരീകരിച്ചു. മൺസൂണിന്റെ തുടക്കം മുതൽ പ്രതിരോധ നടപടികൾ ആരംഭിച്ചതോടെ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ എലിപ്പനിബാധിതരുടെ എണ്ണം കുറഞ്ഞു. 14, 11, 12 എന്നിങ്ങനെയാണ് ഈ മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ. എ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തൽ ജില്ലാ ഭരണകൂടം നടത്തിയ പ്രവർത്തനങ്ങളാണ് എലിപ്പനി പടർന്നുപിടിക്കുന്നതു തടയാൻ സഹായിച്ചത്. ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ എല്ലാ വകുപ്പ് മേധാവികളുടേയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് വാർഡ് അടിസ്ഥാനത്തിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നിർദ്ദേശം നൽകി. വാർഡ് അംഗങ്ങളുടെ മേൽനോട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, വയലിൽ പണിചെയ്യുന്നവർ, തോട്ടം മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് കയ്യുറ, ഗംബൂട്ടുകൾ തുടങ്ങയവ വിതരണം ചെയ്യുകയും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ കഴിച്ചു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

വ്യാപാരികൾ, കെട്ടിടനിർമ്മാണ തൊഴിലാളികൾ തുടങ്ങിവരിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾ എത്തിക്കാൻ അതത് മേഖലകളിലുള്ളവരുടെ യോഗം വിളിച്ചു നിർദ്ദേശങ്ങൾ നൽകി. സ്‌കൂളുകൾ തോറും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. എലിപ്പനി ബോധവത്കരണത്തിനായുള്ള ബോർഡുകൾ ജില്ലയുടെ പല ഭാഗങ്ങളിലും സ്ഥാപിച്ചു. പ്രളയബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക് ടെറ്റനസ് കുത്തിവയ്പ്പു നൽകുകയും എലിപ്പനി പ്രതിരോധ മരുന്ന് നൽകുകയും ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതമേഖലയില്‍ 47,188 ലിറ്റര്‍ പാല്‍ വിതരണം ചെയ്തു

കുടി വെള്ളം തെളിനീരാക്കാൻ  തദ്ദേശ സ്വയംഭരണ വകുപ്പ്