പ്രതിരോധ മരുന്ന് എല്ലാ ആശുപത്രികളിലും ലഭ്യമാക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:    എലിപ്പനിക്കും മറ്റു സാംക്രമിക രോഗങ്ങള്‍ക്കമുള്ള  പ്രതിരോധ  മരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും  അടിയന്തിരമായി ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെ കെ ഷൈലജക്ക് കത്ത് നല്‍കി.

പ്രളയത്തിന് ശേഷം  സംസ്ഥാനത്തെ എലിപ്പിനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ല. പലയിടത്തും എലിപ്പനിക്കുള്ള  പ്രതിരോധ മരുന്നായ ഡോക്‌സ് സൈക്‌ളിന്‍  ലഭിക്കുന്നില്ല.  എല്ലാ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും,  താലൂക്ക് ആശുപത്രികളിലും ഈ മരുന്ന്  ലഭ്യമാക്കണം.

യാതൊരു  ഏകോപനപ്രവര്‍ത്തനങ്ങളും  ഇക്കാര്യത്തില്‍  നടക്കുന്നുമില്ല.  എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല  കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത്  അന്‍പത്തിയഞ്ചോളം പേര്‍ എലിപ്പനി മൂലം ഇതുവരെ മരിച്ചതായാണ്  മാധ്യമങ്ങള്‍ നല്‍കുന്ന കണക്ക്. നൂറ്റിയിരുപതോളം  പേര്‍ വിവിധ ആശുപത്രികളിലായി ചികല്‍സ  തേടിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍   നടത്തുന്നവരില്‍ രോഗം പകരാനുള്ള സാധ്യതകള്‍ കൂടുതലാണ്. അത് കൊണ്ട് തന്നെ അവര്‍ക്കുള്ള ആരോഗ്യ സുരക്ഷ ഉപകരണങ്ങള്‍ അരോഗ്യ വകുപ്പ് അധികൃതര്‍ മുന്‍കൈ എടുത്ത്    വിതരണം ചെയ്യണമെന്നും രമേശ് ചെന്നിത്തല കത്തില്‍  ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭക്ഷണ ക്രമം ഒന്ന് മാറ്റി നോക്കിയാലോ?

നാട് പുനർനിർമിക്കാൻ ധനശേഖരണ യജ്ഞം 11 മുതൽ 15 വരെ