RCC
in ,

ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (RCC) നിന്ന് രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി (HIV) ബാധിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒൻപതു വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തെ പറ്റിയുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ പറ്റി റിപ്പോർട്ട് നൽകാൻ ആര്‍ സിസി ഡയറക്ടര്‍, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരോട് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കാൻ ബാലാവകാശ കമ്മീഷന്‍ നിർദ്ദേശിച്ചു.

അതേസമയം, ഈ സംഭവത്തെ പറ്റി അന്വേഷണം ശക്തമാക്കിയതായും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആര്‍സിസിയില്‍ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ആര്‍സിസിയും അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ച ഒൻപതു വയസുള്ള പെൺകുട്ടിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. രക്തം സ്വീകരിച്ചതിനെ തുടന്നാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ ഉണ്ടായതെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

അണുബാധയില്ലാത്ത രക്തമാണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് രോഗികള്‍ക്ക് നല്‍കാറുള്ളതെന്ന് ആര്‍സിസി അവകാശപ്പെട്ടു. അതിനാല്‍ ഇത്തരമൊരു വീഴ്ച്ച ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ആര്‍സിസിയുടെ വിശദീകരണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rohingya

റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം

FIFA under 17

ഫിഫ: കൊച്ചിയിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി