in ,

വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അര്‍ബുദ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന വനിതാ ഡോക്ടർ മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് ( RCC ) വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി.

ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആര്‍സിസിയിലെ ചികില്‍സസാപിഴവിനെ തുടർന്നാണ് തന്റെ ഭാര്യ മരണമടഞ്ഞതെന്ന ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആര്‍ സി സിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന ഡോ മേരി റെജി മാര്‍ച്ച് 18-നാണ് മരണമടഞ്ഞത്. ചികില്‍സാകാലയളവില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് ഭര്‍ത്താവ് ഡോ റെജി ജേക്കബ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്.

പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് അലംഭാവമുണ്ടായതായും വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദഗ്ധ ചികില്‍സ ലഭ്യമാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഡോ. മേരി റെജിയുടെ രോഗം മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നുവെന്നാണ് ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ വാദിക്കുന്നത്.

ആർസിസിയിലെ ഡോക്ടർമാരുടെ കെടുകാര്യസ്ഥതയും അലംഭാവവും വിശദീകരിച്ചുള്ള റെജി ജേക്കബിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതിനെ തുടർന്നാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യസെക്രട്ടറി നിർദേശിച്ചത്.

എന്നാൽ ആർസിസിയിലെ തന്നെ ഡോക്ടർമാരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതിനെതിരെയും ഡോ റെജി ജേക്കബ് രംഗത്തെത്തിയിരുന്നു. സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താൻ ആർസിസിയ്ക്ക് ചുമതലയുണ്ടെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ചില ഡോക്ടർമാർക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജയിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തിയ ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിതമായ രക്തം നല്‍കിയിരുന്നുവെന്നതിന് കഴിഞ്ഞ ദിവസം സ്ഥിരീകരണം ലഭിച്ചിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്നും ആര്‍സിസി വന്‍ വിവാദക്കുരുക്കിൽപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

skin , whitening creams , study, harmful , ingredient , Hydroquinone,UAE, skin pigmentation,  Japan,  European Union,Australia.

വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ മരണം: പോലീസിനെതിരെ മുൻ പോലീസ് മേധാവി