EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,
in , ,

എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടിയുമായി ആർസിഇയും സിസ്സയും

തിരുവനന്തപുരം: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് ( ആർസിഇ ), സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( സിസ്സ ) എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് ( EnviroMUN ) സംഘടിപ്പിക്കുന്നു.

സി ഇ ടി യിലെ പരിസ്ഥിതി ക്ലബ്ബായ ഭൂമിത്രസേനയുമായി സഹകരിച്ചാണ് ജൂൺ 2-ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ പരിപാടി നടത്തുന്നത്.

യു എന്നിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്നതിനും ലോകത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് വിശദമാക്കുകയെന്നുമുള്ള മോഡൽ യുണൈറ്റഡ് നേഷൻസിന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

യു എനിന്റെ പ്രവർത്തനങ്ങളുടെ അനുകരണമായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

വർദ്ധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവത്കരിക്കുവാനാണ് എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധം നൽകുകയും അവരെ ആഗോള തലത്തിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുവാൻ പ്രതിനിധികളെ പ്രേരിപ്പിക്കുകയാണ് എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് ലക്ഷ്യമിടുന്നത്.

സ്ഥായിയായ പദ്ധതികൾ നടപ്പിലാക്കുവാൻ ഈ പരിപാടിയിലൂടെ യുവതലമുറയെ പ്രതിജ്ഞാബദ്ധരാക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾ വ്യത്യസ്ത രാഷ്ട്രങ്ങളെ പരിപാടിയിൽ പ്രതിനിധീകരിച്ച് വിവിധ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.

രജിസ്ട്രേഷനായി 9446491723 എന്ന നമ്പറിലോ https://rce-trivandrum.org/ എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 

ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം

milk and jaggery, ayurveda,benefits,health, Guda, Gud, Gula, Gulam ,process, side effects, babies, advises, 

പാലും ശർക്കരയും ഒന്നിച്ചു കഴിച്ചാൽ. . .