ബി ജെ പിയുടെ തട്ടിപ്പ് യഥാർഥ വിശ്വാസികൾ തിരിച്ചറിയും: കടകംപള്ളി 

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവാസ്‌വോമി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ഓരോ വകുപ്പിനും ഓരോ നോഡൽ ഓഫീസർ ഉണ്ടാകുമെന്ന് അറിയിച്ച അദ്ദേഹം, സുപ്രിം കോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

സർക്കാർ യഥാർഥ വിശ്വാസികൾക്കൊപ്പമാന്ന്. സർക്കാരിന്റെ മുന്നിലുള്ളത് നിലവിലുള്ള സുപ്രിം കോടതി വിധിയാണ്. ഇത് നടപ്പാക്കാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗമില്ല. കഴിഞ്ഞ വ്യാഴവട്ടമായി ഈ കേസിനു പിന്നിൽ പ്രവർത്തിച്ചവരേയും കേസ് കൊടുത്തവരേയും മാധ്യമങ്ങൾ പുറത്തു കൊണ്ടുവരണം. സംഘ പരിവാറുമായി ബന്ധമുള്ളവരും നേതാക്കളുമാണ് സുപ്രിം കോടതിയിൽ കേസ് കൊടുത്തത്.

ഈ വിധിക്ക് കാരണം അവരാണ്. ഇത് മറച്ചു വച്ച് വിശ്വാസികളെ തെറ്റിധരിപ്പിക്കുകയാണ് ചിലർ, മന്ത്രി പറഞ്ഞു.

എന്തുകൊണ്ട് കോൺഗ്രസും ബി ജെ പി യും യും കക്ഷി ചേർന്നില്ല? ഹൈന്ദവ മതത്തെ പറ്റി അവഗാഹം ഉള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ ധാർമികത ബി ജെ പി ക്കുണ്ടോ? തങ്ങളുടെ ആളുകളെ കൊണ്ട് കേസ് കോടുത്ത ശേഷം ഇപ്പോൾ സമരം ചെയ്യുകയാണവർ…നാട്ടിൽ അശാന്തി വിതയ്ക്കുകയാണ് ആർ എസ് എസ്സും ബി ജെ പിയും. മാധ്യമ പ്രവർത്തകരെ പോലും  പ്രാകൃതമായി ആക്രമിക്കൂകയാണ്. എന്തുകൊണ്ട് മാധ്യമങ്ങൾ പ്രതികരിക്കുന്നില്ല, അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ സമാധാനം തകർക്കാൻ ഒരാളെ പോലും അനുവദിക്കില്ല. യഥാർഥ തീർഥാടകർക്ക് സുഗമായി ദർശനത്തിനുള്ള എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. സർക്കാരിന്റെ പാത അനുരഞ്ജനത്തിന്റേതാണ്. ഇത് യഥാർഥ വിശ്വാസികൾ മനസിലാക്കും.  ഇവിടെ ബഹളം ഉണ്ടാക്കുന്ന ആർ എസ് എസ്സും ബി ജെ പിയും മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകൾക്കായി തുറന്ന് നൽകിയപ്പോൾ

എവിടെ പോയി. ഇവടെയാണ് ബി ജെ പി തട്ടിപ്പ്. ഇത് യഥാർഥ വിശ്വാസികൾ തിരിച്ചറിയും… അവർ ബി ജെ പി ക്കാരുടെ മുഖത്ത് കാർക്കിച്ച് തുപ്പും, കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ …!  

ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം വിശ്വാസികള്‍ തിരിച്ചറിയണം