Movie prime

പ്രളയാനന്തര പുനർനിർമാണം: 2000 കുടുംബങ്ങൾക്ക് കൂടി ഭവനം

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ സഹകരണ വകുപ്പ് വീണ്ടും കൈത്താങ്ങാവുകയാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 2000 പേർക്ക് സഹകരണ സംഘങ്ങൾ മുഖേന വീട് നിര്മിച്ച് നല്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിതരായ 2000 പേര്ക്ക് ഫ്ളാറ്റുകള് നിര്മിച്ചു നല്കുന്ന പദ്ധതി സഹകരണ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രളയം തകർത്ത കേരളത്തെ കരകയറ്റുവാനായി സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയർ കേരള പദ്ധതി പ്രകാരം ഇതുവരെ 1200 ഓളം വീടുകൾ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു. More
 
പ്രളയാനന്തര പുനർനിർമാണം: 2000 കുടുംബങ്ങൾക്ക് കൂടി ഭവനം

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ സഹകരണ വകുപ്പ് വീണ്ടും കൈത്താങ്ങാവുകയാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 2000 പേർക്ക് സഹകരണ സംഘങ്ങൾ മുഖേന വീട് നിര്‍മിച്ച് നല്‍കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിതരായ 2000 പേര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി സഹകരണ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത‌്.

പ്രളയം തകർത്ത കേരളത്തെ കരകയറ്റുവാനായി സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയർ കേരള പദ്ധതി പ്രകാരം ഇതുവരെ 1200 ഓളം വീടുകൾ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു. ബാക്കിയുള്ള വീടുകളും ഉടൻ തന്നെ നിർമാണം പൂർത്തീകരിച്ച് കൈമാറും.

പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ സഹകരണ വകുപ്പും സഹകരണ സ്ഥാപനങ്ങളും പുതിയ മാനം കുറിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങൾ എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്ന പ്രവർത്തനമാണ് കഴിഞ്ഞ 3 വർഷവും സഹകരണ മേഖല കാഴ്‌ചവെച്ചത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഭക്ഷ്യവകുപ്പിനൊപ്പം ചേർന്ന് സഹകരണമേഖലയും പ്രവര്‍ത്തിച്ചു.

പ്രളയത്തിൽ വീട് നഷ്ടപെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്നതിനൊപ്പം തന്നെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായവരെ സഹായിക്കാനുള്ള വായ്പ പദ്ധതിയിലും സഹകരണ മേഖല സഹകരിച്ചു. ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതി സഹകരണ മേഖല വഴിയാണ് നടപ്പാക്കിയത്. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ വകുപ്പ് ഏറ്റെടുത്ത് ഒട്ടനവധി കുടുംബങ്ങളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി. നെല്ല് സംഭരണത്തിലും കർഷകർക്ക് യഥാസമയം പണം ലഭ്യമാക്കുന്നതിനും സഹകരണ ബാങ്കുകളുടെ ഇടപെടല്‍ ഉണ്ടായി.