in

കേരള പുനർനിർമ്മാണം: ഗ്ലോബൽ സാലറി ചലഞ്ചിന് മുഖ്യമന്ത്രിയുടെ ആഹ്വാനം

റോക്ക‌്‌ലൻഡ് കൗണ്ടി: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന്  അമേരിക്കയിലെ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും  സഹകരിച്ചാലെ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്‌. അത്‌ എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന്‌ മലയാളി കൂട്ടായ്‌മകൾക്ക്‌ തീരുമാനിക്കാം, അദ്ദേഹം പറഞ്ഞു.

ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്.  നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും തയ്യാറാകണം.

ദേശീയ ദുരന്തനിവാരണ മാനദണ്ഡ പ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി തോമസ്‌ ഐസക്കിനെ അമേരിക്കയിലേക്ക്‌ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

പ്രളയദുരിതം: കേന്ദ്രസംഘ സന്ദര്‍ശനം സെപ്റ്റംബര്‍ 21 മുതല്‍

ശമ്പളം പിടിച്ചു പറിക്കുന്നത് മനുഷ്യത്വമില്ലായ്മ: രമേശ് ചെന്നിത്തല