നവകേരള സൃഷ്ടി: ഐസിടി അക്കാദമിയുടെ ദ്വിദിന രാജ്യാന്തരസമ്മേളനം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: നവകേരള സൃഷ്ടി പ്രമേയമാക്കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിടി അക്കാദമി) ആയിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ച് നവീന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവുമായി,  ദ്വിദിന രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു.

നവംബര്‍ 2, 3 തീയതികളില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സമുച്ചയത്തിലെ  ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മൂന്നാമത് ‘ഐസിഎസ്ഇടി 2018’ (ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സ്കില്‍സ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി) സമ്മേളനം നടക്കുക. നവംബര്‍ 2 ന് രാവിലെ പത്തുമണിക്ക് ഡോ. ശശി തരൂര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.  ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

സാമൂഹിക നേതാക്കള്‍, സാങ്കേതികവിദ്യാ- അക്കാദമിക് വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, പ്രമുഖ സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങി 24 വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ, ടാറ്റാ എല്‍ക്സി, ഐസിഫോസ്, ടിസിഎസ്, വാസ് മൈക്രോസ്റ്റോര്‍, മിസിംഗ് കാര്‍ട്ട്, വ്യൂബോക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന് സുപ്രധാന നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും അവ ആവിഷ്കരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും പര്യാപ്തമാകുന്ന തരത്തില്‍ ഉള്‍ക്കാഴ്ചയുള്ള നാനാമേഖലയിലുള്ള വിദഗ്ധരേയും നേതാക്കളേയും ലഭ്യമാക്കുക, അതോടൊപ്പം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍  മികവുകാട്ടിയ വിദഗ്ധരെ സംസ്ഥാനസര്‍ക്കാരിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

വാസില്‍ നിന്നുള്ള മൈക്രോ ഓട്ടോമേറ്റഡ്സ്റ്റോര്‍,  ഐഎസ്ആര്‍ഒയിലെ പുതിയ ഉപഗ്രഹ മാതൃക,  ഐസിഫോസിന്‍റെ സ്വതന്ത്ര ഭൂനിര്‍ണയ വിശകലനം  എന്നിവയും പ്രദര്‍ശിപ്പിക്കും.

കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച കേരള മേക്കര്‍ ലീഗില്‍ പങ്കെടുത്ത ദക്ഷിണേന്ത്യയില്‍ നിന്നുള്ള 172 സംഘങ്ങളില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 30 ടീമുകള്‍ മേക്കത്തോണ്‍ അവാര്‍ഡിനായി മത്സരിക്കും. ഇരുപതോളം സാങ്കേതിക-മാനേജ്മെന്‍റ് പേപ്പറുകളും അവതരിപ്പിക്കും.

സമ്മേളനത്തിന്‍റെ രജിസ്ട്രേഷന്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യും.  രജിസ്ട്രേഷനും മറ്റു വിരവങ്ങള്‍ക്കുംwww.ictkerala.org/icset2018 2018 വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04712700811.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇക്കോടൂറിസം മൈക്രോ വെബ്സൈറ്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

ദീപാ നിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത് നാളെ പ്രകാശനം ചെയ്യും