RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,
in , , ,

ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകും

ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ ( RED’s camera ) മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകുമെന്ന വാർത്ത സാങ്കേതിക വിദ്യയുടെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്മാർട്ട് ഫോൺ രംഗത്തെ ഓരോ പുതിയ വാർത്തയും കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കാറുണ്ട്.

ബാറ്ററിയുടെ കപ്പാസിറ്റി കൂടി, കാമറ റെസൊല്യൂഷൻ വർദ്ധിച്ചു, കൂടുതൽ പെർഫെക്റ്റായ ഡിസ്പ്ലേ, ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയുള്ള സെൽഫി എന്നിങ്ങനെഓരോരോ പുതിയ ഫീച്ചറുകളുമായി പുറത്തിറങ്ങുന്ന പുതിയ ഫോണിനെ പരീക്ഷിക്കാൻ ഉപയോക്താക്കൾക്ക് പലപ്പോഴും തിടുക്കമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കട്ടക്ക് കട്ട മത്സരമാണ് വിപണിയിൽ നടക്കുന്നത്.

സാംസങുൾപ്പെടെയുള്ള പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളെല്ലാം കൂടുതൽ കൂടുതൽ ആഹ്ലാദകരമായ ഏഡഡ് ഫീച്ചർ വാർത്തകളുമായി എത്തുന്നതിനിടയിലാണ് ലോകമെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾക്ക് ഹരമായ റെഡ് ക്യാമറയുടെ നിർമ്മാതാക്കളായ റെഡ് ഡിജിറ്റൽ സിനിമ ക്യാമറ എന്ന അമേരിക്കൻ കമ്പനി തങ്ങൾ മൊബൈൽ ഫോൺ നിർമാണ രംഗത്തേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചത്.

റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ലോകം ദർശിച്ചത് ഹോളിവുഡിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് വിസ്മയങ്ങളിലൂടെയാണ്. ദ മാർഷ്യൻ, ദ ഹോബ്ബിറ്റ്, ട്രാൻസ്ഫോർമേഴ്‌സ്, ഗാർഡിയൻസ് ഓഫ് ദ ഗാലക്സി തുടങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണ് റെഡ്.

പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രമായ ‘നയൻ’ റെഡ് ക്യാമറയെ മലയാള സിനിമക്കും പരിചയപ്പെടുത്തും. റെഡ് ജമിനി 5 k റെസൊല്യൂഷനിലാണ് 9 ചിത്രീകരിക്കുന്നത്. കാഴ്ചയുടെ രസതന്ത്രത്തെ അതാകെ ഇളക്കി മറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,

അതിസൂക്ഷ്മമായ ഡീറ്റെയിലിങ്ങിലൂടെ മുക്കും മൂലയും പൊട്ടും പൊടിയുമടക്കം ഫ്രയ്മിനെ അടിമുടി പെർഫെക്ഷനിൽ കൊണ്ടുവരുന്ന റെഡിന് ലോകത്തെമ്പാടും ഒട്ടേറെ ആരാധക വൃന്ദങ്ങളുണ്ട്.

ലോകത്തെ ആദ്യത്തെ ഹോളോഗ്രാഫിക് മീഡിയ മെഷീൻ തങ്ങൾ 2018-ൽ പുറത്തിറക്കുമെന്ന് കമ്പനി കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. 3D ലെൻസുകൾ ഉപയോഗിക്കാതെ തന്നെ ചിത്രങ്ങൾ 3 ഡയമെൻഷനിൽ കാണാൻ സാധിക്കുന്ന 4 വ്യൂ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ഹോളോഗ്രാഫിക് ഫോണാണ് ഹൈഡ്രജൻ വൺ.

5.7 ഇഞ്ച് വലിപ്പത്തിൽ മോട്ടോ സെഡ് സിരീസിലുള്ളത് പോലെ പോഗോ പിൻ സിസ്റ്റവുമായി ഇറങ്ങുന്ന ഹൈഡ്രജൻ വൺ ഡിജിറ്റൽ സാങ്കേതികത മ്യൂസിക്, സിനിമ, ഫോട്ടോഗ്രഫി, ആർട്ട് തുടങ്ങി വിവിധ മാധ്യമങ്ങളെ സമന്വയിപ്പിക്കുന്നു.

ക്വൽകോം സ്നാപ്പ് ഡ്രാഗൺ 835 പ്രോസ്സസ്സറും 4500 mAh ബാറ്ററിയുമാണ് ഹൈഡ്രജൻ വണ്ണിന്റെ സവിശേഷത. അതായത് വിപണിയിൽ ലഭ്യമായ മറ്റു സ്മാർട്ട് ഫോണുകളെ അപേക്ഷിച്ച് 30 ശതമാനം അധിക ശേഷിയുള്ള ബാറ്ററിയാണ് ഹൈഡ്രജന്റേത്.

ആൻഡ്രോയിഡ് 8 ഓറിയോ വേർഷനിൽ ഇറങ്ങുന്ന ഹൈഡ്രജന്റെ അലുമിനിയം വേരിയന്റിന് 81,320 രൂപയും പ്രീമിയം ടൈറ്റാനിയത്തിന് 1,08,540 രൂപയുമാണ് വില. മുൻപിലും പിറകിലുമുള്ള ക്യാമറ കൊണ്ട് 3D ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനാവും.
https://youtu.be/hPNiAyUvgvo

Leave a Reply

Your email address will not be published. Required fields are marked *

കോടതിയിലെ മാധ്യമ നിയന്ത്രണം; കേസ് വിശാല ബെഞ്ചിന് വിട്ടു

Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

മാഹിയെ നിപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു; കോഴിക്കോട്ട് പൊതു പരിപാടികള്‍ക്കും ട്യൂഷനും വിലക്ക്