മാതൃകാ കേന്ദ്രമാകാനൊരുങ്ങി റീജിയണൽ ജീറിയാട്രിക് സെന്റർ

തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി റീജിയണൽ ജീറിയാട്രിക് സെന്റർ തയ്യാറാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തയ്യാറാകുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള റീജിയണൽ ജീറിയാട്രിക് സെന്റർ വയോജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് ഒരു മാതൃകാ കേന്ദ്രമായി മാറുകയാണ്.

60 വയസു കഴിഞ്ഞവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചികിത്സ നൽകുന്ന പ്രത്യേക വിഭാഗമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള 32 ഹൈടെക് കിടക്കകളാണ് വയോജനങ്ങൾക്കു മാത്രമായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഡോക്ടർമാരും നേഴ്സുമാരും ഫിസിയോ തെറാപ്പിസ്റ്റും സോഷ്യൽ വർക്കർമാരും ഉൾപ്പെടുന്നവർ സംസ്ഥാനത്തിലെ വിവിധ ആശുപത്രികളിൽ വയോജനങ്ങളുടെ ചികിത്സയും പരിചരണവും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നു. ഇവർക്കെല്ലാം മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് റീജിയണൽ ജീറിയാട്രിക് സെന്റർ ആരംഭിക്കുന്നത്.

വയോജനങ്ങളുടെ ചികിത്സ നിലവിൽ പരിമിതമായ സൗകര്യങ്ങളിലാണ് നടന്നു വരുന്നത്. അതിന്റെ പ്രയാസങ്ങൾ രോഗികൾ മാത്രമല്ല, ഡോക്ടർമാരും അനുഭവിക്കുന്നുണ്ട്. അധികം താമസിയാതെ തന്നെ ജീറിയാട്രിക് ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിക്കും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആരംഭിക്കുന്ന ജീറിയാട്രിക് വിഭാഗത്തിനു വേണ്ടി സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറും വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്.

വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും അതിന്റെ ഗൗരവം ഉൾക്കൊണ്ടു തന്നെ നിറവേറ്റാൻ മന്ത്രിയുടെ ക്രിയാത്മക നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ജീറിയാട്രിക് വിഭാഗത്തിൽ ഒ പി യ്ക്കും കിടത്തി ചികിത്സയ്ക്കും സംസ്ഥാനത്ത് ആദ്യമായി വിപുലമായ സംവിധാനം ഒരുക്കിയതിലൂടെ മറ്റെല്ലാരെയും പോലെ വൃദ്ധർക്കും അവർ അർഹിക്കുന്ന പരിഗണനയും പരിചരണവും ലഭിക്കുന്ന സാഹചര്യമുണ്ടായതിൽ നാട്ടുകാരും ഏറെ ആശ്വാസത്തിലാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രവാസിച്ചിട്ടിക്ക് ഒക്‌ടോബര്‍ 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും – മന്ത്രി ടി.എം. തോമസ് ഐസക്

സ്‌കൂളുകളിൽ ഇ-ലേണിങ് നടപ്പിലാക്കാൻ കേരള സർക്കാർ  ഖാൻ അക്കാദമിയുമായി ധാരണയിൽ