കൊക്കൂണ്‍ 12 എഡിഷൻ: രജിസ്ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

തിരുവനന്തപുരം; കേരളത്തില്‍ വെച്ച് നടക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ സൈബര്‍ സുരക്ഷാ  സമ്മേളനമായ കൊക്കൂണ്‍ 12 മത് എഡിഷന്റെ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. 

നാലാഞ്ചിറയിലെ മാര്‍ ഇവാനിയോസ് കോമ്പോണ്ടിലെ ബി ഹബില്‍ നടന്ന പരിപാടിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ചയ് കുമാര്‍ ഐപിഎസ് ആണ് രജിസ്‌ട്രേഷന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 

കൊക്കൂണിന്റെ 12 മത് എഡിഷനില്‍ ഏകദേശം 2500 പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. ആ സാഹചര്യത്തില്‍ സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സൈബര്‍ സുരക്ഷയെ കുറിച്ച് അവബോധം ലഭിക്കേണ്ടവര്‍ക്കും ലളിതമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്. 

സെപ്തംബര്‍ 25,26,27,28 തീയതികളില്‍ കൊച്ചിയില്‍ വെച്ച് നടക്കുന്ന കൊക്കൂണ്‍ 12 എഡിഷനില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ആയ്യാരിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗൂഗിള്‍ ആഗോള ഡവലപ്പര്‍ സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പിന് ആദരം

ഇന്ദുലേഖ ഓൺലൈൻ ഉദ്‌ഘാടനം ചെയ്തു