രഹ്ന ഫാത്തിമക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പമ്പസ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുത്, മറ്റ് സമുദായങ്ങളുടെ വികാരങ്ങള്‍ ഹനിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥയുടെ ഭാഗമാണ്. ജാമ്യാപേക്ഷയില്‍ ഹര്‍ജിക്കാരി ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് രഹ്നയ്ക്കെതിരെ കേസെടുത്തത് .

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഖേലോ ഇന്ത്യ: കേരള ടീമുകളുടെ മേല്‍നോട്ടത്തിന് സെല്‍ 

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോലീസ് സംഘം