നവകേരളം കെട്ടിപ്പടുക്കാൻ റിലയൻസ് ഫൌണ്ടേഷന്റെ 21 കോടി രൂപ  

കൊച്ചി: സംസ്ഥാനത്തു പ്രളയക്കെടുതിയിൽ  പെട്ടവർക്ക് ആശ്വാസവുമായി റിലയൻസ്  ഫൌണ്ടേഷൻ.  നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കായി റിലയൻസ് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ പ്രഖ്യാപിച്ചു.

ഇതോടൊപ്പം പ്രളയക്കെടുതിബാധിതരെ രക്ഷപ്പെടുത്തുക, അവർക്കു ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീർഘ കാല പദ്ധതിയും റിലയൻസ് ഫൌണ്ടേഷൻ ആവിഷ്കരിക്കും. നിലവിൽ സംസ്ഥാനത്തു വിവിധ പ്രളയ മേഖലകളിൽ ദുരിതാശ്വാസ, സഹായ പരിപാടികളുമായി സജീവമാണ് റിലയൻസ് ഇൻഡസ്ട്രിസ്സും, റിലയൻസ് ഫൌണ്ടേഷനും.

റിലയൻസ് റീടെയ്ല്‍ വഴി 50,000 പേര്‍ പാര്‍ക്കുന്ന 160 ഓളം ദുരിതാശ്വസകെന്ദ്രങ്ങളിലേക്ക് ഇതിനകം ഭക്ഷ്യ സാധനങ്ങളും, ഗ്ലുകോസും, സാനിറ്ററി നാപ്കിന്സും എത്തിച്ചു കഴിഞ്ഞു.  2.6 MT ആവശ്യ സാധനങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാറിന് ഏൽപ്പിച്ചു കഴിഞ്ഞു.

7.5 ലക്ഷം യുണിറ്റ് വസ്ത്രങ്ങളും 1.5 ലക്ഷം ജോഡി ചെരുപ്പുകളും, ഭക്ഷ്യ സാധനങ്ങളും ഇതിനോടക്കം വിതരണത്തിനായി സജ്ജികരിച്ചു കഴിഞ്ഞു. ഏകദേശം 50 കോടി രൂപയുടെ വിലമതിക്കുന്ന പ്രളയ ദുരിതാശ്വാസ സാമഗ്രികളാണ് സമാഹാരിചിട്ടുള്ളത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇസാഫ് ബാങ്ക്  ചെറുകിട വായ്പകളിന്മേലുള്ള  തിരിച്ചടവുകൾക്ക് സാവകാശം പ്രഖ്യാപിച്ചു

പ്രളയക്കെടുതി: സൂപ്പര്‍ സ്റ്റാറുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് ഐ എം എ