50  ദശലക്ഷം വീടുകളിലേക്കു ഡിജിറ്റൽ കേബിൾ സേവനങ്ങളെത്തിക്കാൻ റിലയൻസ് 

കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ ആക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുമായി റിലൈന്‍സ് 50 ദശലക്ഷം വീടുകളിലെകേത്തുന്നു. ജിയോ ഗിഗാ ഫൈബര്‍, ജിയോ സ്മാര്‍ട്ട്‌ ഹോം സോല്യുഷന്‍സ് എന്നിവയുടെ ഡിജിറ്റല്‍ സേവനം 1,100 വീടുകളില്‍ കേബിള്‍ ശൃംഖലയിലൂടെ എത്തിക്കുകയാണ് റിലൈന്‍സ് ലക്ഷ്യമിടുന്നത്.

ഇതിനായി ഡെന് നെറ്റ്‌വർക്ക് ലിമിറ്റഡ്,  ഹാത്ത്-വേ  കേബിൾ ആൻഡ് ഡാറ്റാകോം  ലിമിറ്റഡ്  എന്നീ കമ്പനികളിൽ സുപ്രധാനപരമായ നിക്ഷേപവും പങ്കാളിത്തവും നടത്തുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ സാങ്കേതിക, അടിസ്ഥാന വികസനവും ഇതിലൂടെ സാധ്യമാക്കും.

ഡെൻ, ഹാത്ത്-വേ  കമ്പനികൾ  നിലവിൽ കേബിൾ സേവനം  നൽകുന്ന 750 നഗരങ്ങളിലെ 24 ദശലക്ഷം വീടുകളിൽ ഇനി മുതൽ ജിയോ  ജിഗാഫൈബർ,  ജിയോ സ്മാർട്ട് ഹോം സൊല്യൂഷൻസ് സംവിധാനങ്ങളിലൂടെ കേബിൾ സേവനങ്ങൾ എത്തിച്ചു നൽകാൻ  ഇരു കമ്പനികളുമായും റിലയൻസ് പങ്കാളിത്തമുറപ്പാക്കും. ഭാവിയിൽ രാജ്യത്തെ 1100 നഗരങ്ങളിലായി  50 ദശലക്ഷം വീടുകളിലേക്ക് റിലയൻസ് കേബിൾ സേവനങ്ങൾ എത്തിക്കുന്നതിന്റെ തുടക്കമാണീ പങ്കാളിത്തം.

സെബി റെഗുലേഷനുകൾക്കു വിധേയമായി ആദ്യപടിയായി ഡെന് നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ 66% ഓഹരി  2045കോടി രൂപയ്ക്കു റിലയൻസ് ലിമിറ്റഡ് സ്വന്തമാക്കി. 2940 കോടി രൂപയ്ക്കാണ് ഹാത്ത്-വേ കേബിൾ ആൻഡ് ഡാറ്റാകോം ലിമിറ്റഡിന്റെ 51.3% ഓഹരികൾ റിലയൻസ് സ്വന്തമാക്കിയിരിക്കുന്നത്. 37.3% ഓഹരികളോടെ ഹാത്ത്-വേയുടെ സംയുക്ത നിയന്ത്രണത്തിലുള്ള ജി.ടി.പി.എൽ ഹാത്ത്-വേ ലിമിറ്റഡിലും, ഹാത്ത്-വേ ഭവാനി കേബിൾടെൽ ആൻഡ് ഡാറ്റകോം എന്നിവയിലും റിലയൻസ് ലിമിറ്റഡിന് പങ്കാളിത്തമുണ്ടാകും.

ഡയറക്ട്-ടു-ഹോം സേവനങ്ങൾ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായ അടിസ്ഥാന സൗകര്യ സേവന ദാതാക്കളായ ലോക്കൽ  കേബിൾ ഓപ്പറേറ്റർമാർക്കും ഏറെ ആശ്വാസകരമാണ് ജിയയുടെ ഈ പങ്കാളിത്ത സേവനങ്ങൾ. ടെൻ, ഹാത്ത്-വേ കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്ന 27000 ലോക്കൽ കേബിൾ ഓപ്പറേറ്റര്മാര്‍ക്ക്   വേണ്ട പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും, പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കു മാറുന്നതിനുള്ള സഹായങ്ങളും ജിയോ നൽകും. കൂടുതൽ ഉപഭോക്ക്താക്കൾക്ക് കേബിള്‍ ഓപ്പറേറ്റർമാരുടെ  സേവനമെത്തിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്കും റിലയൻസ്  തയാറാകും.

വലിയ സ്‌ക്രീനുള്ള ടെലിവിഷനുകളിൽ  അൾട്രാ ഹൈ  ഡെഫനിഷൻ എന്റർടൈൻമെന്റ് സംവിധാനങ്ങൾ, മൽട്ടി-പാർട്ടി വീഡിയോ കോൺഫെറെൻസിങ്, ആർറ്റിഫിഷ്യൽ ഇന്റലിജൻസ്, വർച്യുൽ  റിയാലിറ്റി ഗെയിമിംഗ്, ഡിജിറ്റൽ ഷോപ്പിംഗ്, സ്മാർട്ട് ഹോം സൊല്യൂഷൻസ്, ഫിക്സഡ് മൊബൈൽ കൺവെർഗജൻസ് തുടങ്ങിയ സേവനങ്ങളാകും ജിയോജിഗാ ഫൈബർ വഴി  ഉപഭോക്താക്കളുടെ വീടുകളിൽ നൽകുക.

എം.എസ്.ഓ  വ്യവസായ രംഗത്തെ അതികായരായ രാജൻ രഹേജയും, സമീർ മൻചന്ദാനയുമായി പങ്കാളിത്തമുണ്ടാക്കാനായതിൽ അതിയായ ആഹ്ളാദമുണ്ടെന്നു  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു. “രാജ്യത്തെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുക വഴി കേബിൾ ഉപഭോക്താക്കൾ, കേബിൾ ഓപ്പറേറ്റർമാർ, കാന്റീന്റ് പ്രൊഡ്യൂസര്മാര് തുടങ്ങി കേബിൾ ആവാസ വ്യവസ്ഥയിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച സേവനമാകും ലഭ്യമാകുക. കുറഞ്ഞ ചിലവിൽ രാജ്യത്തിൻറെ തനതു ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ വീടുകൾക്കും വിഭാഗങ്ങൾക്കും കുറഞ്ഞ സമയം കൊണ്ട് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം,” അംബാനി കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം വിശ്വാസികള്‍ തിരിച്ചറിയണം

വ്യാജ പ്രചാരണം: കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം