ഡൽഹിയിൽ നിന്നും എത്തിച്ച 300 ടൺ അവശ്യസാധനങ്ങൾ ഇതര ജില്ലകളിലെത്തി

കഞ്ചിക്കോട്: പ്രളയക്കെടുതിയിൽ കൈതാങ്ങാവാൻ ജില്ലയിലേക്ക് ഡൽഹിയിൽ നിന്നും എത്തിയ 300 ടൺ അവശ്യവസ്തുക്കൽ വിവിധ ജില്ലകളിലെത്തിച്ചതായി ജില്ലാ ലേബർ ഒാഫീസർ എം.കെ രാമകൃഷ്ണൻ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രത്യേക ചരക്കുവണ്ടിയിൽ 300 ടൺ അവശ്യസാധനങ്ങൾ ഡൽഹിയിൽ നിന്നും 14 ബോഗികളിലായാണ് കേരളത്തിലേക്ക് അയച്ചത്. ജില്ലയിലെ സംഭരണ കേന്ദ്രമായ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ നിന്നും 20 ലോഡ് സാധനങ്ങൾ ലോറികളിൽ കയറ്റിയാണ് ഇതര ജില്ലകളിലേക്ക് അയച്ചത്.

ദുരിതാശ്വാസ സാമഗ്രികൾ കൂടുതലായി ആവശ്യം വരുന്ന എറണാക്കുളം, കണ്ണൂർ, വയനാട്, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്കാണ് അരി, പലചരക്ക്, വസ്ത്രങ്ങൾ, ബിസ്ക്കറ്റ്, പഠനോപകരണങ്ങൾ, ചെരിപ്പുകൾ, കമ്പിളിപുതപ്പുകൾ, സാനിറ്ററി നാപ്ക്കിൻസ്, ശുചീകരണ വസ്തുക്കൾ, തുടങ്ങിയ വസ്തുക്കളാണ് എത്തിച്ചത്. പ്രധാനമായും ചമ്പക്കുളം, കുട്ടനാട്, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, ആറളം, പറവൂർ, കൊടുങ്ങല്ലൂർ, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഈ വസ്തുക്കൾ എത്തിച്ചത്. ആദിവാസി ഉൗരുകളിൽ ഉൾപ്പെടെയാണ് വസ്തുകൾ വിതരണം ചെയ്തത്.

മറ്റു ജില്ലകളിലെ കലക്ടറേറ്റ്, വില്ലേജ്-താലൂക്ക് ഒാഫീസുകൾ വഴി വരുന്ന ആവശ്യങ്ങൾക്കനുസരിച്ചാണ് ജില്ലയിൽ നിന്നും സാധനങ്ങൾ കയറ്റി അയക്കുന്നത്. ടൺ കണക്കിന് എത്തുന്ന വസ്തുക്കൾ ലോഡിങ് തൊഴിലാളികളെ ഉപയോഗിച്ച് നിശ്ചിത കൂലി നൽകിയാണ് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.

ഡൽഹിയിലെ കോളെജുകളിൽ നിന്നുള്ള വിദ്യാർഥികളും കേരളഹൗസിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരുമാണ് കേരളത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത്. സാധനങ്ങൾ അയക്കുന്നതിന് റെയിൽവെയും സൗജന്യം അനുവദിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തെലുങ്കിൽ തിളങ്ങി അനുപമ 

ഗ്രന്ഥാലയങ്ങള്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കും